മലപ്പുറം കൊലപാതകം പ്രണയം നിരസിച്ചതിനെ തുടർന്ന്; പെൺകുട്ടിയുടെ അച്ഛൻ്റെ കടയ്ക്ക് തീ ഇട്ടതും പ്രതി വിനീഷെന്ന് പൊലീസ്

Last Updated:

കൃത്യത്തിന് മുന്നോടി ആയി പ്രതി വിനീഷ്, ബാലചന്ദ്രൻ്റെ പെരിന്തൽമണ്ണയിലെ കട തീ ഇട്ടിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ ആണ് ദൃശ്യ വീട്ടിൽ വച്ച് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ദൃശ്യ, പ്രതി വിനീഷ് വിനോദ്
കൊല്ലപ്പെട്ട ദൃശ്യ, പ്രതി വിനീഷ് വിനോദ്
മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളത്ത് പെൺകുട്ടിയെ കുത്തിക്കൊന്നത് പ്രണയം നിരസിച്ചതിന്റെ പ്രതികാരമായെന്ന് പൊലീസ്.  എളാട്ട് കൂഴന്തറ ചെമ്മാട്ട് വീട്ടിൽ ബാലചന്ദ്രൻ്റെ മകൾ എൽഎൽബി വിദ്യാർഥിനി ദൃശ്യ (21) യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാൻ ശ്രമിച്ച അനിയത്തി ദേവ ശ്രീക്ക് പരിക്കേറ്റു. പ്രതി വിനീഷ് വിനോദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കൃത്യത്തിന് മുന്നോടി ആയി പ്രതി വിനീഷ്, ബാലചന്ദ്രൻ്റെ പെരിന്തൽമണ്ണയിലെ കട തീ ഇട്ടിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ ആണ് ദൃശ്യ വീട്ടിൽ വച്ച് കൊല്ലപ്പെട്ടത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. വിനേഷ് പ്ലസ്ടുവിന് ദൃശ്യയുടെ കൂടെ പഠിച്ചിരുന്നു. അന്ന് മുതൽ തന്നെ പ്രതി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിൽ വിനേഷിന് എതിരെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് പോലീസ് വിനേഷിനെ താക്കീത് നൽകി വിട്ടു.
advertisement
ഇന്നലെ രാത്രി പെരിന്തൽമണ്ണയിൽ ഉള്ള ബാലചന്ദ്രൻ്റെ കടക്ക് തീ പിടിച്ചിരുന്നു. തുടർന്ന് ബാലചന്ദ്രനും ബന്ധുക്കളും പെരിന്തൽമണ്ണയിലേക്ക് പോയി. രാവിലെ ഏഴരയോടെ ആണ് വിനീഷ് ദൃശ്യയെ വീട്ടിൽ കയറി അക്രമിച്ചത്. നെഞ്ചിനു കുത്തേറ്റ ദൃശ്യയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. തടയാൻ ശ്രമിച്ച അനിയത്തിക്ക് പരിക്കേറ്റു. ദേവ ശ്രീ അപകട നില തരണം ചെയ്തു.
advertisement
"പ്രണയം നിരസിച്ചത് ആണ് കൊലപാതകത്തിൻ്റെ കാരണം എന്ന് ആണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. പ്രതിയാണ് തലേന്ന് പെൺകുട്ടിയുടെ അച്ഛൻ്റെ കടക്ക് തീ ഇട്ടത് എന്നും അറിയുന്നുണ്ട് . പ്രതി ഇപ്പോൾ കസ്റ്റഡിയിൽ ആണ്. " - മലപ്പുറം എസ് പി സുജിത് ദാസ് പറഞ്ഞു.
അപകടത്തിൽ പെട്ടു എന്ന് പറഞ്ഞ് ഓട്ടോ റിക്ഷയിൽ കയറിയ പ്രതിയെ ഓട്ടോ ഡ്രൈവർ ജൗഹർ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതി പോലീസ് സ്റ്റേഷനിലേക്ക് പോകാൻ നിർദേശിച്ചു എന്നും ജൗഹർ പറയുന്നു. " ദേഹം മുഴുവൻ നനഞ്ഞിരുന്നു. എന്താണ് പറ്റിയത് എന്ന് ചോദിച്ചപ്പോൾ ഒരു ആക്സിഡൻ്റ് പറ്റി എന്ന് പറഞ്ഞു. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക് പോകണം എന്ന് ആണ് പറഞ്ഞത്. അപ്പോഴേക്കും നാട്ടിൽ നിന്ന് എനിക്ക് ഫോൺ വന്നു ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞ്, പിന്നെ നേരെ പോരുക ആയിരുന്നു. ഒരു പക്ഷെ ഇവൻ രക്ഷപ്പെടാൻ സാധ്യത ഉണ്ടെന്ന് കരുതി പോലീസ് സ്റ്റേഷനിലാണ് വാഹനം നിർത്തിയത് ."
advertisement
പെരിന്തൽമണ്ണയിലെ കട തീ വെച്ചതിന് ശേഷം ഏലംകുളം എത്തിയ പ്രതി അവിടെ ഒളിച്ചു നിൽക്കുക ആയിരുന്നു എന്നാണ് വിവരം. മറ്റാരെങ്കിലും വിനീഷിനെ സഹയിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറം കൊലപാതകം പ്രണയം നിരസിച്ചതിനെ തുടർന്ന്; പെൺകുട്ടിയുടെ അച്ഛൻ്റെ കടയ്ക്ക് തീ ഇട്ടതും പ്രതി വിനീഷെന്ന് പൊലീസ്
Next Article
advertisement
യൂറിക്ക് ആസിഡ് അളവ് ഉയര്‍ന്ന നിലയിലാണോ? വീട്ടില്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ചില സൂത്രവിദ്യകള്‍ പരിചയപ്പെടാം
യൂറിക്ക് ആസിഡ് അളവ് ഉയര്‍ന്ന നിലയിലാണോ? വീട്ടില്‍ എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന ചില സൂത്രവിദ്യകള്‍ പരിചയപ്പെടാം
  • യൂറിക് ആസിഡ് കുറയ്ക്കാൻ പ്യൂരിനുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നു.

  • വെള്ളം കൂടുതലുള്ള പച്ചക്കറികൾ, പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങൾ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

  • ദിവസം എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുകയും, ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യണം.

View All
advertisement