TRENDING:

വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകന് സസ്പെന്‍ഷന്‍

Last Updated:

അധ്യാപകനെതിരെ സധൈര്യം പരാതി നൽകാൻ തയ്യാറായ വിദ്യാർത്ഥിനികളെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പോക്സോ കേസിൽ വയനാട്ടിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവം അന്വേഷിച്ച് അധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ  മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയിരുന്നു. പുത്തൂർവയൽ സ്വദേശി ജോണിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. ഇയാൾക്കെതിരെ അഞ്ച് വിദ്യാർഥിനികൾ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകുകയായിരുന്നു.
advertisement

ഇതിന്റെ അടിസ്ഥാനത്തിൽ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പൂർണ്ണ ചുമതലയുള്ള രജിത കെ സിയാണ് അന്വേഷണം നടത്തി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ കായികാധ്യാപകൻ ഇപ്പോൾ റിമാന്റിലാണ്.

വയനാട്ടിൽ പോക്‌സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അധ്യാപകനെതിരെ സധൈര്യം പരാതി നൽകാൻ തയ്യാറായ വിദ്യാർത്ഥിനികളെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. ഇത്തരത്തിൽ ക്രിമിനൽ കുറ്റം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. എന്തെങ്കിലും സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിച്ചാൽ ഉടൻ നടപടി ഉണ്ടാകും. ഡൽഹിയിലെ ഗുസ്തി താരങ്ങളുടെ സമരം എല്ലാവർക്കും പ്രതികരിക്കാൻ പ്രചോദനം ആയി എന്നാണ് മനസ്സിലാക്കുന്നത് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകന് സസ്പെന്‍ഷന്‍
Open in App
Home
Video
Impact Shorts
Web Stories