വയനാട്ടിൽ പോക്‌സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍
- Published by:Sarika KP
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസമാണ് കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാർഥിനികൾ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകിയത്.
വയനാട്: കൽപ്പറ്റയിൽ കായിക അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. പുത്തൂർവയൽ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അഞ്ച് വിദ്യാർഥിനികൾ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകിയതോടെയാണ് നടപടി.
ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇയാൾക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി.
സമാന സംഭവത്തിൽ കഴിഞ്ഞ മാസം മലപ്പുറത്തും അധ്യാപകന്‍ അറസ്റ്റിലായിരുന്നു. വളാഞ്ചേരിയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. രണ്ടു കുട്ടികളുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജയരാജനാണ് അറസ്റ്റിലായത്. ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.
advertisement
വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് അധ്യാപകന്‍ അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പിടിഎ കമ്മിറ്റിയും പൊലീസിനും ചൈല്‍ഡ്‌ലൈനും കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും ചേര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജനെ അറസ്റ്റ് ചെയ്യുകയായിരിന്നു.
Location :
Wayanad,Kerala
First Published :
July 12, 2023 1:16 PM IST