വടവാതൂർ തേവർക്കുന്ന് അമ്പലത്തിന് സമീപം പാറക്കപറമ്പിൽ വീട്ടിൽ കുട്ടപ്പന്റെ മകൻ അരുൺകുമാർ (36) നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കുമായിരുന്നു. മദ്യപിക്കാൻ ഷാപ്പിൽ പോകുമ്പോള്‍ കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടു പോയിരുന്നുവെന്ന് പരാതിക്കാരിയായ അമ്മ പൊലീസിൽ മൊഴിയിൽ നൽകി. സംഭവത്തിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് നടപടി സ്വീകരിച്ചത്.
ഇത് കൂടാതെ ഇയാള്‍ വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്ന സമയത്ത് കുട്ടികളെ നിർബന്ധിച്ച് മദ്യപിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു . ഇത് ചോദ്യം ചെയ്ത അമ്മയെ ഇയാൾ കാപ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവം ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാളുടെ ഭാര്യ മണർകാട് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്.
advertisement
also read: വിവാഹാലോചന നിരസിച്ചതിന് പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയില്‍
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. മണർകാട് എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ഷമീർഖാൻ പി.എ, സി.പി.ഓ മാരായ ഹരികുമാർ, സുബിൻ പി. എസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
see also: തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു