Gang Rape | തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

Last Updated:

അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തെന്ന് കുട്ടി സ്കൂളില്‍ നടന്ന കൗൺസിലിങ്ങിൽ വെളിപ്പെടുത്തി

തൃശൂർ: പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് പിതാവിന്റെ സുഹൃത്തുക്കൾ. ത‍ൃശൂർ പുന്നയൂർക്കുളത്ത് രണ്ടു മാസം മുൻപായിരുന്നു സംഭവം. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് കുട്ടി അധ്യാപകരോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സംഭവം അമ്മയോട് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവർ പൊലീസിൽ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. എന്നാല്‍ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തെന്ന് കുട്ടി സ്കൂളില്‍ നടന്ന കൗൺസിലിങ്ങിൽ പറയുകയായിരുന്നു.
പിതാവിന്‌റെ സുഹൃത്തുക്കൾ കഞ്ചാവ് ഇടപാടുമായി ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാളാണ് അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. പെൺകുട്ടിയെ ഇവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതും കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് വിവരം.
advertisement
അതേസമയം സംഭവം മറച്ചുവെക്കാനുള്ള ശ്രമമാണ് വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പൊലീസ് പറയുന്നു. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gang Rape | തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement