കഴിഞ്ഞ എട്ടാം തീയതിയാണ് നെടുമങ്ങാട് സ്വദേശി വിജിന്‍ കാര്‍ വില്‍ക്കാനുണ്ടെന്ന് ഒ എല്‍ എക്സില്‍ കാണുന്നത്. തുടര്‍ന്ന് ഫോണില്‍ സംസാരിച്ചു. കാര്‍ കാണുന്നതിനായി കോഴിക്കോട് എത്താന്‍ വിജിനോട് സംഘം ആവശ്യപ്പെട്ടു. കോഴിക്കോട് എത്തിയ വിജിന്‍ കാര്‍ വാങ്ങുകയായിരുന്നു. 140000 രൂപയും കൈമാറി.
തിരുവനന്തപുരത്തേയ്ക്ക് തിരിച്ച് വരുന്നതിനിടെ വിജിന്‍ കൊച്ചി ചക്കരപറമ്പില്‍ ഭക്ഷണം കഴിയ്ക്കാന്‍ ഹോട്ടലില്‍ ഇറങ്ങി. ഈ സമയമാണ് കാര്‍ മോഷ്ട്ടിയ്ക്കപ്പെടുന്നത്.
വിജിന്റെ പരാതിയെത്തുടര്‍ന്ന് പാലാരിവട്ടം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം വില്‍പ്പന നടത്തിയവര്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. കോഴിക്കോട് നിന്ന് വിറ്റ കാറിനെ മറ്റൊരു വാഹനത്തില്‍ സംഘം പിന്തുടര്‍ന്നിരുന്നു.
advertisement
ഡൂപ്ലിക്കേറ്റ് താക്കോലും ഇവരുടെ കൈവശമുണ്ടായിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ചാണ് വാഹനം കൊണ്ടുപോയത്.പള്ളുരുത്തി സ്വദേശിയ്ക്ക് ഈ വാഹനം മൂന്ന് മാസത്തേയ്ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു.
140000 രൂപ ഇയാളില്‍ നിന്ന് ഈടായി വാങ്ങി. ഈ തുക നല്‍കാതെ വാഹനം മോഷ്ട്ടിച്ചു. ഇതിനു ശേഷമാണ് വില്‍പ്പനയ്ക്കായി ഒ എല്‍ എക്സില്‍ ഇട്ടത്.
വാഹനം വില്‍പ്പന നടത്തിയ ശേഷംഇക്ബാലും , മുഹമ്മദ് ഫാഹിലും ശ്യാം മോഹനനും ഒളിവില്‍ പോയിരുന്നു. ബംഗലൂരുവില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. പ്രതികള്‍കള്‍ നേരത്തെയും വാഹനങ്ങള്‍ വില്‍പ്പന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി വി യു കുര്യാക്കോസ് പറഞ്ഞു.
