Arrest | തട്ടിയെടുത്തത് 15 ലക്ഷം; വാങ്ങിക്കൂട്ടയത് 400 ജോഡി ചെരിപ്പുകള്‍; വനിത പൊലീസ് ഒരുക്കിയ കെണില്‍ കുടുങ്ങി തട്ടിപ്പുകാരന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് രസീത് കുറ്റികളും 400 ജോഡി ചെരുപ്പും കണ്ടെത്തി.
കോട്ടയം: തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും നല്‍കാമെന്ന് വാഗ്ദാനം നല്‍തി പണം തട്ടിയ അന്തര്‍ജില്ലാ തട്ടിപ്പുകാരന്‍ പാലയില്‍ പിടിയില്‍. വയനാട് പേരിയ സ്വദേശി ബെന്നി(43)യാണ് പിടിയിലായത്. ആറ് മാസം കൊണ്ട് സംസ്ഥാനത്താകെ കറങ്ങി നടന്ന് ബെന്നി 15 രൂപ തട്ടിയെടുത്തെന്ന് പൊലീസ് പറയുന്നു. ഏറെനാളായി മുങ്ങി നടന്ന ബെന്നിയെ വനിതാ പൊലീസ് ഒരുക്കിയ കെണിയിലൂടെയാണ് പിടികൂടിയത്.
തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരിപ്പുകള്‍ വാങ്ങിക്കൂട്ടാനും മദ്യപാനത്തിനും തിരുമ്മുചികിത്സയ്ക്കുമായി ചെലവഴിച്ചെന്നാണ് പോലീസിനോട് പറഞ്ഞത്. കോട്ടയത്ത് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് രസീത് കുറ്റികളും 400 ജോഡി ചെരുപ്പും കണ്ടെത്തി. തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ എത്തിക്കാമെന്ന് അറിയിച്ച് 2000 രൂപ അഡ്വാന്‍സ് കൈപ്പറ്റുന്നു. ആ ജില്ല വിട്ട് അടുത്ത ജില്ലയില്‍ വീണ്ടും തട്ടിപ്പ്. ഇങ്ങനെ 14 ജില്ലകളിലും ബെന്നി തട്ടിപ്പ് നടത്തി.
advertisement
പറഞ്ഞ സമയത്തിനുള്ളില്‍ സാധനങ്ങള്‍ കിട്ടാതെ വന്നതോടെ ബെന്നിയെ ആളുകള്‍ വിളിച്ചു. പിന്നീട് വിളിച്ചവരോട് മോശമായി സംസാരിച്ചെന്നും പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ, വനിതാ പോലീസാണ് പാലായിലേക്ക് വിളിച്ചുവരുത്തിയത്. ആറുമാസം മുമ്പാണ് ജയിലില്‍നിന്ന് ഇറങ്ങിയത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളാണ് കൂടുതലും തെരഞ്ഞെടുത്തത്.
കെ.കെ.ശൈലജയ്‌ക്കെതിരെ അപകീര്‍ത്തി പോസ്റ്റിട്ടതിനും വനിതാ ജഡ്ജിയോട് അശ്ലീലം സംസാരിച്ചതിനും ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്. കണ്ണൂര്‍ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണില്‍ അശ്ലീലം പറഞ്ഞതിനും കേസുണ്ട്.
advertisement
പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നിര്‍ദേശപ്രകാരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.തോംസണ്‍, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനുമോള്‍, ഷെറിന്‍ സ്റ്റീഫന്‍, ഹരികുമാര്‍, രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Location :
First Published :
February 15, 2022 9:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | തട്ടിയെടുത്തത് 15 ലക്ഷം; വാങ്ങിക്കൂട്ടയത് 400 ജോഡി ചെരിപ്പുകള്‍; വനിത പൊലീസ് ഒരുക്കിയ കെണില്‍ കുടുങ്ങി തട്ടിപ്പുകാരന്‍