Also Read- തമിഴ് നടനെ ചെന്നൈയിൽ വെട്ടിക്കൊന്നു; കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ
പ്രമുഖ തമിഴ് സീരിയൽ നടനായ സെൽവരത്തിനത്തെ (41) രണ്ടു ദിവസം മുൻപാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വിജയകുമാറും സെൽവരത്തിനവും ശ്രീലങ്കൻ അഭയാർഥികളാണ്. 10 വർഷമായി സിനിമ, സീരിയൽ രംഗത്ത് സജീവമാണ് സെൽവരത്തിനം.
Also Read- സുഹൃത്തിനെ ശ്വാസം മുട്ടിച്ചുകൊന്നു; സുഹൃത്തും ഭാര്യയും അറസ്റ്റിൽ
advertisement
കഴിഞ്ഞ ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിന് പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെൽവരത്തിനം ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു. ഞായറാഴ്ച രാവിലെ 6.30ന് എംജിആർ നഗറിൽ വച്ചാണ് സെൽവരത്‌നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.