തമിഴ് നടനെ ചെന്നൈയിൽ വെട്ടിക്കൊന്നു; കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ

Last Updated:

കഴിഞ്ഞ പത്ത് വർഷമായി സീരിയൽ- സിനിമാ മേഖലയില്‍ സജീവമാണ്. ശ്രീലങ്കയിൽ നിന്നെത്തിയ അഭയാർഥിയായ സെൽവ രത്തിനം ടെലിവിഷൻ സീരിയലുകളിലൂടെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ പ്രേക്ഷക പ്രീതിയിലേക്ക് ഉയരുകയായിരുന്നു.

ചെന്നൈ: തമിഴ് ടെലിവിഷൻ താരം സെൽവരത്തിനത്തെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയിലെ എംജിആർ നഗറിലാണ് കൊലപാതകം നടന്നത്. 41 വയസായിരുന്നു. ടെലിവിഷൻ - സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായിരുന്നു. വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന തേന്മൊഴി ബിഎ എന്ന സീരിയലിൽ ഇപ്പോൾ അഭിനയിച്ചുവരികയാണ്.
കഴിഞ്ഞ പത്ത് വർഷമായി സീരിയൽ- സിനിമാ മേഖലയില്‍ സജീവമാണ്. ശ്രീലങ്കയിൽ നിന്നെത്തിയ അഭയാർഥിയായ സെൽവ രത്തിനം ടെലിവിഷൻ സീരിയലുകളിലൂടെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ പ്രേക്ഷക പ്രീതിയിലേക്ക് ഉയരുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും വിരുദുനഗർ ജില്ലയിലെ അഭയാർത്ഥി ക്യാംപിലാണ് കഴിഞ്ഞുവന്നത്.
advertisement
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- നടൻ ശനിയാഴ്ച ഷൂട്ടിങ്ങിന് പോയിരുന്നില്ല. പകരം സുഹൃത്തും സഹസംവിധായകനുമായ മണിക്കൊപ്പമായിരുന്നു കഴിഞ്ഞത്. ഞായറാഴ്ച വൈകിട്ടോടെ ഒരു ഫോൺകോൾ വരികയും മണിയുടെ വീട്ടിൽ നിന്ന് പോവുകയുമായിരുന്നു. സുഹൃത്തുക്കളെ കാണാൻ പോകുന്നുവെന്നാണ് തന്നോട് പറഞ്ഞതെന്നും മറ്റുവിവരങ്ങളൊന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നുമാണ് മണി പൊലീസിന് മൊഴി നൽകിയത്.
advertisement
രാത്രിയോടെയാണ് സെൽവരത്തിനം കൊല്ലപ്പെട്ട വിവരം മണി അറിയുന്നത്.  കൊലപാതക വിവരം അറിഞ്ഞ ഉടൻ മണി പൊലീസിനെ വിവരം അറിയിക്കുകയും കൊല നടന്ന അണ്ണാ നെടുമ്പത്തായിയിലെത്തുകയുമായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കൊലപാതകികളെ കാണാമെങ്കിലും പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കൊല നടന്ന സ്ഥലത്ത് നാലുപേരെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഓട്ടോറിക്ഷയിലാണ് ഇവർ എത്തിയത്. കൊലപ്പെടുത്തുന്നതിന് മുൻപ് സെൽവരത്തിനവുമായി ഇവർ വാക്ക് തർക്കത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സെൽവരത്തിനത്തിന്റെ മൊബൈൽ ഫോണിലേക്ക് വന്ന കോളുകളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും തുടർച്ചയായി നടൻ വിളിച്ചിരുന്ന ഫോൺനമ്പരുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നടന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി റോയപ്പേട്ട ഗവ. ആശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തമിഴ് നടനെ ചെന്നൈയിൽ വെട്ടിക്കൊന്നു; കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement