സംശയം മാത്രമാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും തമ്പാനൂർ സി ഐ പ്രതികരിച്ചു. രേവതും പറ്റിച്ചയാളും കൂടുതൽ സമയം ഉണ്ടായിരുന്ന തൈക്കാട് ആശുപത്രിക്ക് സമീപത്ത് നിന്ന് ശേഖരിച്ച സി സി ടി വി യുടെ സഹായത്തോോടെയാണ് ആളെ തിരിച്ചറിഞ്ഞത്.
ജൂലൈ 28 ന് ആയിരുന്നു സംഭവം. അമ്മ മരിച്ചു, സഹായിക്കണം ദിലീപിൻ്റെ അസിസ്റ്റൻ്റാണ് എന്ന് കള്ളം പറഞ്ഞ്, രാത്രി തൃശ്ശൂർ ബസ് സ്റ്റാൻ്റിന് സമീപത്ത്ന് നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചയാൾ വണ്ടിക്കൂലിയായ 6500 രൂപ നൽകാതെ കടന്നു കളയുകയായിരുന്നു. രേവതിൽ നിന്ന് ഇയാൾ 1000 രൂപ കടവും വാങ്ങി.
advertisement
TRENDING:അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം; എട്ട് രോഗികൾ മരിച്ചു
[NEWS]Exclusive| ബാലഭാസ്കറിന്റെ മരണം: അപകടശേഷം നടന്ന ഹൈജാക്കിംഗ് എന്തിനുവേണ്ടി?
[NEWS]രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കറങ്ങിയ ലൈസന്‍സില്ലാത്ത പെൺകുട്ടിക്ക് 20,500 രൂപ പിഴ[PHOTO]
കലാഭവൻ മണിയുടെ ആരാധകനായ രേവത് ലോട്ടറി കച്ചവടം നടത്തിയും ഉത്സവ പറമ്പുകളിൽ മണിയുടെ സിഡികൾ വിറ്റുമാണ് ഉപജീവനം നടത്തിയിരുന്നത്. ലോക്ഡൗണിൽ ഇത് തകർന്നതോടെയാണ് വാടകയ്ക്ക് ഓട്ടോ ഓടിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ ദിവസം രേവതിൻ്റെ ദുരവസ്ഥയറിഞ്ഞ് തിരുവനന്തപുരത്തെ ഒരു ഹോട്ടലുടമ ഇയാൾക്ക് 7500 രൂപ നൽകിയിരുന്നു.