അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം; എട്ട് രോഗികൾ മരിച്ചു
- Published by:Gowthamy GG
- news18-malayalam
Last Updated:
പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.
അഹമ്മദാബാദ്: അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ എട്ട് രോഗികൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.
പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. മരിച്ചവരിൽ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
35 രോഗികളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
advertisement
[PHOTO]
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയോടും മേയറോടും സംസാരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സർക്കാർ എല്ലാ സഹായവും നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Saddened by the tragic hospital fire in Ahmedabad. Condolences to the bereaved families. May the injured recover soon. Spoke to CM @vijayrupanibjp Ji and Mayor @ibijalpatel Ji regarding the situation. Administration is providing all possible assistance to the affected.
— Narendra Modi (@narendramodi) August 6, 2020
advertisement
അഹമ്മദാബാദിലെ ആശുപത്രിയിലുണ്ടായ തീപിടുത്തം ദുഃഖകരമാണ്. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി വിജയ് രൂപാണിയോടും മേയർ ഇബിജൽ പട്ടേലിനോടും സംസാരിച്ചു. ഇരയായവരുടെ കുടുംബത്തിന് സർക്കാർ വേണ്ട സഹായം ചെയ്യും- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Location :
First Published :
August 06, 2020 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം; എട്ട് രോഗികൾ മരിച്ചു