47കാരിയായ യുവതിയാണ് റാവുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാന മനുഷ്യാവകാശ കമ്മീഷന് മുമ്പിൽ കഴിഞ്ഞ മാസമാണ് ഇവർ പരാതിയുമായെത്തിയത്. ഒരു കേസിൽ തന്റെ അഭിഭാഷകനായിരുന്ന രഘുനന്ദൻ റാവു തന്നോട് ലൈംഗിക താത്പ്പര്യം അറിയിച്ചുവെന്നായിരുന്നു പരാതി. ഇതിനെ തുടർന്ന് സ്ത്രീ പരാതി നൽകുകയാണെങ്കിൽ കേസെടുക്കാൻ കമ്മീഷൻ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു.
Also Read-എട്ടു മാസക്കാരിയെ കഴുത്തറുത്ത് കൊന്നു: 48കാരനെ വെടിവച്ചു കൊല്ലും; അമ്മയ്ക്ക് 25 വർഷം തടവ്
2007ൽ ഭര്‍ത്താവിനെതിരെ ഒരു കേസ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് അഡ്വക്കേറ്റായ രഘുനന്ദനെ കാണുന്നത്. കേസ് ആവശ്യത്തിനായി ഒരു ദിവസം ഇയാൾ തന്നെ പതൻചെരുവിലുള്ള ഓഫീസിൽ വിളിച്ചു വരുത്തിയെന്നും ഇവിടെ വച്ച് എന്തോ വസ്തുക്കൾ കലർത്തിയ കോഫി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതി. സംഭവം പുറത്തറിഞ്ഞാൽ സ്ത്രീയുടെ അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
advertisement
പരാതി പരിഗണിച്ച പൊലീസ് റാവുവിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ബ്ലാക് മെയിലിംഗ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മേധക് മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി ആയിരുന്നു രഘുനന്ദൻ. തനിക്കെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് ഇയാളുടെ പ്രതികരണം.
