TRENDING:

Raj Kundra| രാജ് കുന്ദ്ര നൂറിലധികം പോൺ വീഡിയോകൾ നിർമിച്ചു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

Last Updated:

കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഹോട്ട് ഷോട്ട് എന്ന ആപ്പിലൂടെയാണ് പോൺ വീഡിയോ പ്രചരിപ്പിച്ചിരുന്നത്. ഈ ആപ്പിന് ഇരുപത് ലക്ഷം പെയ്ഡ് സബ്സ്ക്രൈബേർസ് ഉണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അശ്ലീല വീഡിയോ നിർമാണ കേസിൽ ബോളിവുഡ് നടി ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി മുംബൈ പൊലീസ്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ രാജ് കുന്ദ്ര നൂറിലധികം പോൺ വീഡിയോകൾ നിർമിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്ധേരിയിലെ കുന്ദ്രയുടെ ഓഫീസിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പോൺ വീഡിയോയുടെ വലിയ ഡാറ്റ കണ്ടെത്തിയതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
രാജ് കുന്ദ്ര
രാജ് കുന്ദ്ര
advertisement

കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. നിരവധി ഡാറ്റകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഇത് വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടി വരും. ഡാറ്റ വീണ്ടെടുക്കാൻ ക്രൈം ബ്രാഞ്ച് ഫോറൻസിക് വിദഗധരുടെ സഹായം തേടിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡാറ്റ സേവ് ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും സെർവറും പൊലീസ് കണ്ടെടുത്തു.

2019 മുതലാണ് രാജ് കുന്ദ്ര പോൺ സിനിമാ നിർമാണം തുടങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനകം കോടിക്കണക്കിന് രൂപ ഇതിലൂടെ കുന്ദ്ര സമ്പാദിച്ചതായും പൊലീസ് പറയുന്നു.

advertisement

Also Read- സലിം കുമാർ, അജു വർഗീസ്, അപ്പാനി ശരത്; 'ബ്ലാസ്റ്റേഴ്‌സ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു

കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഹോട്ട് ഷോട്ട് എന്ന ആപ്പിലൂടെയാണ് പോൺ വീഡിയോ പ്രചരിപ്പിച്ചിരുന്നത്. ഈ ആപ്പിന് ഇരുപത് ലക്ഷം പെയ്ഡ് സബ്സ്ക്രൈബേർസ് ഉണ്ട്. മെമ്പർഷിപ്പ് എടുത്ത് പോൺ വീഡിയോ കാണുന്നവരാണിവർ. ഇത്രയധികം ഉപയോക്താക്കളിലൂടെ വലിയ വരുമാനമാണ് കുന്ദ്രയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. പോൺ വീഡിയോയ്ക്ക് വേണ്ടി മൊബൈൽ ആപ്പും കുന്ദ്ര ഉണ്ടാക്കിയിരുന്നതായും പൊലീസ് പറയുന്നു.

advertisement

അതേസമയം, രാജ് കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ആരോപണങ്ങൾ നിഷേധിക്കുകയോ ആണ് ചെയ്യുന്നത്. പോൺ വീഡിയോകൾ നിർമിച്ചിട്ടില്ലെന്നാണ് കുന്ദ്രയുടെ നിലപാട്. എന്നാൽ കുന്ദ്രയ്ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പൊലീസും പറയുന്നു.

Also Read- ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ മരണം; പോലീസ് അന്വേഷണം ആരംഭിക്കുന്നു

കഴിഞ്ഞ തിങ്കളാഴ്ച്ചായാണ് രാജ് കുന്ദ്രയെ അശ്ലീല വീഡിയോ നിർമാണ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുന്ദ്രയുടെ സഹായിയെ അടുത്ത ദിവസവും അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചേക്കും.

advertisement

ജെഎൽ സ്ട്രീം ആപ്പിന്റെ ഉടമയാണ് രാജ് കുന്ദ്ര. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം രാജസ്ഥാൻ റോയൽസിന്റെ സഹ ഉടമകളിൽ ഒന്നാണ് ജെഎൽ സ്ട്രീം. 2013 ൽ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു.

2009 ലാണ് നടി ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കുന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2012 ൽ ഇവർക്ക് ആദ്യത്തെ മകൻ ജനിച്ചു. കഴിഞ്ഞ വർഷമാണ് ഇവർക്ക് ഒരു മകൾ കൂടി ജനിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Raj Kundra| രാജ് കുന്ദ്ര നൂറിലധികം പോൺ വീഡിയോകൾ നിർമിച്ചു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories