സലിം കുമാർ, അജു വർഗീസ്, അപ്പാനി ശരത്; 'ബ്ലാസ്റ്റേഴ്‌സ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു

Last Updated:

First look poster of Blasters movie is here | ഒരു ഫാമിലി എന്റെർറ്റൈനെർ സിനിമയായ 'ബ്ലാസ്റ്റേഴ്‌സിന്റെ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

ബ്ലാസ്റ്റേഴ്‌സ്
ബ്ലാസ്റ്റേഴ്‌സ്
ഉമ്മർ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഐ പിക് പ്രൊഡക്ഷൻസിന്റെ ബാനറിൽ മിഥുൻ ടി. ബാബു നിർമ്മിച്ച് സലിം കുമാർ, അജു വർഗീസ്, അപ്പാനി ശരത് തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയാണ് 'ബ്ലാസ്റ്റേഴ്‌സ്'. നന്ദ കുമാർ, മിഥുൻ ടി. ബാബു എന്നിവർ സംവിധനം ചെയ്യുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ സിനിമയായ 'ബ്ലാസ്റ്റേഴ്‌സിന്റെ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ നടൻ മമ്മൂട്ടിയാണ് റിലീസ് ചെയ്തിരിക്കുന്നത്.
മ്യൂസിക് 4 സംഗീതവും മനോജ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്ന 'ബ്ലാസ്റ്റേഴ്‌സിന്റെ' എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യനാണ്. സുനിൽ ജോസാണ് പ്രൊഡക്ഷൻ കൺട്രോളർ. മുൻ താരനിര കൂടാതെ അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.
കേരളത്തിലെ കായലാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഗീതുരുത്ത് എന്നൊരു ദ്വീപ്. ആ നാട്ടിലെ ജനങ്ങൾ അവരുടെ കലാ പ്രവർത്തനങ്ങൾക്കു വേണ്ടി കൂടുതൽ സമയം കണ്ടെത്തുന്നത് അമ്പലത്തിലെ ഉത്സവം, പളളി പെരുന്നാൾ, വള്ളം കളി, ക്ലബ് വാർഷികം എന്നിവ നടക്കുന്ന സമയത്താണ്. നാട്ടുകാർ ഒത്തുകൂടുന്ന ദിവസമാണത്.
advertisement
അവിടെ നാട്ടുകാർക്ക് ഒപ്പം എന്തിനും ഏതിനും കൂടെ നിൽക്കുന്ന നാല് ചെറുപ്പക്കാർ ഉണ്ട്. അവരുടെ കഥയാണ് ബ്ലാസ്റ്റേഴ്‌സ് പറയുന്നത്. അവർ നേരിടുന്ന പല വിധ പ്രശ്നങ്ങളും, പ്രണയവും, രാത്രിയിൽ ലേഡീസ് ഹോസ്റ്റലിനു അടുത്തായി ഇവർ ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവ കളിക്കുന്ന സമയം ഉണ്ടാവുന്ന പ്രശ്നങ്ങളും ഇതേ പ്രതിസന്ധികൾ തരണം ചെയ്യുവാൻ ഇവർ നടത്തുന്ന ശ്രമങ്ങളുമാണ് 'ബ്ലാസ്റ്റേഴ്‌സ്' എന്ന സിനിമ പറയുന്നത്.
advertisement
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയഭേദമന്യേ പലരുടെയും മുഖത്ത് നിരാശ പടർത്തിയ തീരുമാനമായിരുന്നു രണ്ടാം പിണറായി സർക്കാരിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉണ്ടാവില്ല എന്നത്. സോഷ്യൽ മീഡിയ കലിപൂണ്ടു എന്ന് വേണം പറയാൻ. ടീച്ചറമ്മ എന്ന് വിളിച്ച് ഏവരും നെഞ്ചിലേറ്റിയ ശൈലജയുടെ അഭാവവുമായി മലയാളി എത്രത്തോളം പൊരുത്തപ്പെട്ടു എന്നും പറയാനൊക്കില്ല.
ഈ സാഹചര്യത്തിൽ ഒരു പോസ്റ്റുമായി വരികയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. 'സ്ഫടികം' സിനിമയിൽ മോഹൻലാലിൻറെ ആട് തോമ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും രൂപേഷ് ആണ്. ഒരു ഫേസ്ബുക്ക് കുറിപ്പിലാണ് രൂപേഷ് തന്റെ ഒരു ആഗ്രഹം ചുരുങ്ങിയ വാക്കുകളിൽ പ്രകടിപ്പിച്ചത്.
advertisement
പലരും ശൈലജ ടീച്ചറുടെ അഭാവത്തിൽ പ്രതിഷേധസ്വരം ഉയർത്തിയപ്പോൾ മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു. അഭിപ്രായങ്ങളെ മാനിക്കുന്നതായും, പുതിയ ആളുകൾ വരികയെന്നതാണ് തങ്ങളുടെ സമീപനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ നേതൃത്വ പാടവത്തിന് അന്താരാഷ്ട്ര പ്രശംസ നേടിയ കെ.കെ. ശൈലജ 61,035 വോട്ടുകൾക്ക് റെക്കോർഡ് ലീഡ് നേടിയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
സലിം കുമാർ, അജു വർഗീസ്, അപ്പാനി ശരത്; 'ബ്ലാസ്റ്റേഴ്‌സ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു
Next Article
advertisement
രാഷ്ട്രീയത്തിലെ 149 ഇന്ത്യൻ കുടുംബങ്ങൾ; കുടുംബ വാഴ്ചയിൽ നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് ശശി തരൂർ
രാഷ്ട്രീയത്തിലെ 149 ഇന്ത്യൻ കുടുംബങ്ങൾ; കുടുംബ വാഴ്ചയിൽ നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് ശശി തരൂർ
  • ശശി തരൂർ കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു, നെഹ്‌റു-ഗാന്ധി കുടുംബത്തെ വിമർശിച്ചു.

  • 149 Indian families are deeply rooted in politics; 11 Union Ministers and 9 Chief Ministers have family ties.

  • കുടുംബവാഴ്ചാ രാഷ്ട്രീയത്തിന് നിയമപരിഷ്‌കാരം ആവശ്യമാണെന്നും, ജനാധിപത്യത്തിന് ഭീഷണിയാണെന്നും തരൂർ.

View All
advertisement