നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തൊടാൻ പോലുമാകാതെ 7.31 കോടി രൂപ ബാങ്കിൽ; രാജ് കുന്ദ്രയുടെ പേരിലെ പോൺ വ്യവസായ കേസിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

  തൊടാൻ പോലുമാകാതെ 7.31 കോടി രൂപ ബാങ്കിൽ; രാജ് കുന്ദ്രയുടെ പേരിലെ പോൺ വ്യവസായ കേസിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

  ശില്പ ഷെട്ടിയുടെ ഭർത്താവിന്റെ അറസ്റ്റിനു പിന്നാലെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ ഏകദേശം 7.31 കോടി രൂപ മരവിപ്പിച്ചു

  രാജ് കുന്ദ്ര

  രാജ് കുന്ദ്ര

  • Share this:
   ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട പോൺ വ്യവസായ കേസിന് പിന്നാലെ മുംബൈ പോലീസ് ഇതുവരെ കേസുമായി ബന്ധപ്പെട്ട വിവിധ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ ഏകദേശം 7.31 കോടി രൂപ മരവിപ്പിച്ചു.

   ഈ തുകയുടെ വിശദാംശങ്ങൾ ഇപ്രകാരമാണ് -

   യാസ്മിൻ ഖാൻ എന്ന റോവ ഖാന്റെ ഹോട്ട് എച്ച്ഐടി ആപ്പിന്റെ അക്കൗണ്ടിലെ 34.90 ലക്ഷം രൂപ മരവിപ്പിച്ചു

   ദിപങ്കർ പി. ഖസ്‌നാവിസിന്റെ രണ്ട് അക്കൗണ്ടുകളിൽ നിന്ന് 1.20 ലക്ഷം രൂപ മരവിപ്പിച്ചു

   ഗെഹാന വസിഷ്ഠയുടെ മൂന്ന് അക്കൗണ്ടുകളിൽ നിന്ന് 37 ലക്ഷം രൂപ

   ഉമേഷ് കാമത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 6,000 രൂപ

   തൻവീർ ഹാഷ്മിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ആറ് ലക്ഷം രൂപ

   അരവിന്ദ് കുമാർ ശ്രീവാസ്തവയുടെ അക്കൗണ്ടിൽ നിന്ന് ഏകദേശം 1.81 കോടി രൂപ

   കാൺപൂരിലെ ഹർഷിത ശ്രീവാസ്തവയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഏകദേശം 2.32 കോടി രൂപ

   കാൺപൂരിലെ നർബദ ശ്രീവാസ്തവയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഏകദേശം 5.59 ലക്ഷം രൂപ

   ഫ്ലിസ് മൂവീസ് ഒപിസി പ്രൈവറ്റ് ലിമിറ്റഡിന്റെ ഭോപ്പാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് 30.87 ലക്ഷം രൂപ

   ഫ്ലിസ് മൂവീസ് ഒപിസി പ്രൈവറ്റ് ലിമിറ്റഡിന്റെ ഭോപ്പാൽ ബാങ്ക് അക്കൗണ്ടിൽ 1.28 കോടി രൂപ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചതും മരവിപ്പിച്ചു

   ഫ്ലിസ് മൂവീസ് ഒപിസി പ്രൈവറ്റ് ലിമിറ്റഡിന്റെ മീററ്റ് ബാങ്ക് അക്കൗണ്ടിൽ 73.87 ലക്ഷം രൂപ   തന്റെ അശ്ലീല ബിസിനസ്സ് ബോളിവുഡിനെപ്പോലെ വലുതാക്കാൻ രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നതായി നേരത്തെ പോലീസ് സമർപ്പിച്ച റിപ്പോർട്ട് അധികരിച്ച് വാർത്തയുണ്ടായിരുന്നു.

   'ഹോട്ട്ഷോട്ട്സ്' എന്ന ആപ്ലിക്കേഷനിലൂടെ അശ്ലീല വീഡിയോകൾ സ്ട്രീം ചെയ്യുന്നതിൽ രാജ് കുന്ദ്രയുടെ പങ്കാളിത്തം വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയിൽ പ്രകമ്പനം സൃഷ്‌ടിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 11 കൂട്ടാളികളോടൊപ്പം
   രാജ് കുന്ദ്രയെ അറസ്റ്റു ചെയ്യുകയും ചെയ്തു. അദ്ദേഹത്തെ ചൊവ്വാഴ്ച 37th മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, ജൂലൈ 23 വരെ കസ്റ്റഡിയിൽ വിട്ടു.

   കേസിൽ കുന്ദ്രയെ 'പ്രധാന ഗൂഢാലോചനക്കാരൻ' എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിനെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും അന്വേഷണത്തിൽ, ശിൽപ ഷെട്ടിയുടെ സജീവമായ പങ്കില്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

   അശ്‌ളീല ഉള്ളടക്കം നിരോധിക്കാനുള്ള സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചതിനെത്തുടർന്ന് പ്ലാറ്റ്‌ഫോമിൽ നിന്ന് അശ്‌ളീല ഭാഗങ്ങൾ ഒഴിവാക്കാൻ രാജ് കുന്ദ്ര ആഗ്രഹിച്ചിരുന്നു എന്ന് ഇടൈംസിന്റെ നിരവധി റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

   അതേസമയം, ഹോട്ട്‌ഷോട്ട്സ് മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ച കുന്ദ്രയുടെ അക്കൗണ്ടിലേക്ക് ബാങ്ക് ഇടപാട് നടന്നിരുന്നതായി മുംബൈ ക്രൈംബ്രാഞ്ചിൽ റിപ്പോർട്ടുകൾ ഉണ്ട്. ഈ രണ്ട് അക്കൗണ്ടുകൾ തമ്മിലുള്ള അവസാന ഇടപാട് 2021 ജനുവരി വരെ നടന്നതായി തെളിഞ്ഞിട്ടുണ്ട്, കുന്ദ്രയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിന് ഒരു മാസം മുമ്പാണ് ഇത്. ഇപ്പോൾ മൊബൈൽ ആപ്ലിക്കേഷൻ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതായി കണ്ടെത്തിയ നടിയുടെ അറസ്റ്റ് നടക്കുന്നതും ഇതിനു ശേഷമാണ്.

   ഫെബ്രുവരി നാലിന് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ഒരു സ്ത്രീ പോലീസിനെ സമീപിക്കുകയും അഭിനയ ജോലി വാഗ്ദാനം ചെയ്ത് അശ്ലീല സിനിമ ചെയ്യാൻ നിർബന്ധിതയാക്കുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

   2019 ൽ 25,000 ഡോളറിന് 'ഹോട്ട്‌ഷോട്ട്സ്' വിറ്റുവെന്ന കുന്ദ്രയുടെ വാദത്തിന് വിരുദ്ധമായി ആപ്ലിക്കേഷൻ മൊബൈൽ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.
   Published by:user_57
   First published:
   )}