2014 ജൂലായിൽ വാളയാറിൽ കോങ്ങാട്ടുപാടത്ത് രണ്ടു മാനുകളെ വെടിവെച്ച് കൊന്നെന്നതാണ് കേസ്. കേസിൽ റമീസ് ഉൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്. മറ്റു പ്രതികളെ പിടികൂടിയിരുന്നെങ്കിലും റമീസ് ഒളിവിലായിരുന്നെന്നാണ് വകനം വകുപ്പ് വ്യക്തമാക്കിയിരുന്നത്.
ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതിയിരുന്ന റമീസ് പിടിയിലാകുന്നതിന് മുൻപ് നിര്‍ണായക വിവരങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം കടത്തിയതിനു പിന്നിലെ ഉന്നത ബന്ധങ്ങള്‍ക്കുള്ള തെളിവ് ഈ ഫോണിൽ ഉണ്ടായിരുന്നെന്നാണ് സൂചന. ജൂണ്‍ 30ന് വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം തടഞ്ഞുവച്ചെന്ന വിവരം ലഭിച്ച അന്നു രാത്രി തന്നെ റമീസ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് മൊഴി. തെളിവെടുപ്പിനിടെ ഫോൺ കത്തിച്ച സ്ഥലം റമീസ് അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തിരുന്നു. കേസില്‍ അറസ്റ്റിലായ മറ്റു 11 പ്രതികള്‍ക്കും റമീസിന്റെ നശിപ്പിക്കപ്പെട്ട ഫോണിന്റെ നമ്പര്‍ അറിയില്ലെന്നതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നതാണ്.
advertisement
TRENDING രാജസ്ഥാനിലെ കൂട്ടമരണം; പൊലീസ് അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ആത്മഹത്യാ കുറിപ്പ്
[NEWS]Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case | 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി[NEWS]
അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പി.എസ്. സരിത് എന്നിവരെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ റമീസ് നശിപ്പിച്ചിട്ടില്ല. ഇതിന്റെ കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഈ ഫോണും ലാപ്‌ടോപ് അടക്കമുള്ളവ എൻ.ഐ.എ റമീസിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതരുമായി റമീസിന് ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.