ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് ബലാത്സംഗത്തിനിരയായെന്ന് ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകിയത്. ഗ്രാമത്തിലെ ഒരു തോട്ടത്തിലെ കാവല്‍ക്കാരനായി എത്തിയ ആൾ പീഡിപ്പിച്ചു കാട്ടി എന്നായിരുന്ന പരാതി. പ്രതിയെ അതേ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവ ശേഷം പ്രതിയുടെ ഒരു അമ്മാവനും സുഹൃത്തും ഇടപെട്ട് ഒത്തുതീർപ്പിനായി ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പരാതി പിൻവലിക്കാൻ യുവതിയുടെ മേൽ സമ്മർദ്ദവും ചെലുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
advertisement
Also Read-ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ തട്ടിക്കൊണ്ട് പോയി പണം കവർന്നു; രണ്ടുപേർ അറസ്റ്റിൽ
എന്നാൽ കഴിഞ്ഞ ദിവസം രാവിലെയോടെ യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇവർ സ്വയം തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. എന്നാൽ ബലാത്സംഗക്കേസിലെ പ്രതിയുടെ ബന്ധുവിനെതിരെ ഇവരുടെ പിതാവ് രംഗത്തെത്തുകയായിരുന്നു.
പ്രതിയുടെ ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് മകളെ തീ കൊളുത്തിയതെന്ന പിതാവിന്‍റെ പരാതിയിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ജഹാംഗീർബാദ് പൊലീസ് സ്റ്റേഷൻ ഇന്‍ ചാര്‍ജ് വിവേക് ശർമ്മ, അനൂപ്ശഹർ പൊലീസ് ഓഫീസർ അതുൽ കുമാർ ചൗബെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.