TRENDING:

കാസര്‍ഗോഡ് ഭർത്താവിനെ പരിചരിക്കാൻ വന്ന് ഭാര്യയെ ഗർഭിണിയാക്കി വധഭീഷണി മുഴക്കിയ ബന്ധു അറസ്റ്റിൽ

Last Updated:

കുഞ്ഞിനെ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഭർത്താവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തോടെയാണ് യുവതി ഇയാൾക്കെതിരെ പരാതി നല്‍കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: ബന്ധുവായ ഭർതൃമതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 42 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ മണിയനൊടി അബൂബക്കർ മൻസിലിലെ ടി ഹാരിസിനെയാണ് ചന്തേര എസ് ഐ എം വി ശ്രീദാസ് അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 35 കാരിയാണ് ഹാരിസ് പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി കാണിച്ച് പൊലീസിൽ പരാതി നൽകിയത്.
advertisement

Also Read- Sreenath Bhasi| അഭിമുഖത്തിലെ ആഭാസം ലഹരി കാരണമെന്ന് സംശയം; ശ്രീനാഥ് ഭാസിയെ അടിമുടി പരിശോധിക്കും

അസുഖബാധിതനായ ഭർത്താവിനെ സഹായിക്കാനെന്ന പേരിൽ ഒപ്പംകൂടി യുവതിയുടെ ദൃശ്യങ്ങൾ പകർത്തുകയും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തിടെ പ്രസവിച്ച കുഞ്ഞിനെ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഭർത്താവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തോടെയാണ് യുവതി ഇയാൾക്കെതിരെ കാഞ്ഞങ്ങാട് ഡിവൈ എസ് പി പി ബാലകൃഷ്ണൻ നായർക്ക് പരാതി നൽകിയത്.

advertisement

Also Read- സ്ത്രീകൾ മാത്രമുള്ള വീടുകളിൽ രാത്രിയിൽ നഗ്നതാപ്രദർശനവും അതിക്രമവും; ഏകലവ്യൻ പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മഹാരാഷ്ട്രയിൽ ബിസിനസുകാരനെന്ന് പറയപ്പെടുന്ന ഇയാൾ മഹാരാഷ്ട്രയിലെ ബി ജെ പി എംപിയുടെ പേഴ്സണൽ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി ആളുകളെ ഭീഷണിപ്പെടുത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസര്‍ഗോഡ് ഭർത്താവിനെ പരിചരിക്കാൻ വന്ന് ഭാര്യയെ ഗർഭിണിയാക്കി വധഭീഷണി മുഴക്കിയ ബന്ധു അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories