സ്ത്രീകൾ മാത്രമുള്ള വീടുകളിൽ രാത്രിയിൽ നഗ്നതാപ്രദർശനവും അതിക്രമവും; ഏകലവ്യൻ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഇയാൾക്കെതിരെ വട്ടപ്പാറ സ്റ്റേഷനിൽ അഞ്ചോളം ക്രിമിനൽ കേസുകളും സമാന സ്വഭാവത്തിലുള്ള ഒട്ടേറെ പരാതികളുമുണ്ടെന്ന് എസ് എച്ച് ഒ എസ് ശ്രീജിത്ത് പറഞ്ഞു.
തിരുവനന്തപുരം: രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി നഗ്നതാ പ്രദർശനവും അതിക്രമവും നടത്തിവന്ന യുവാവിനെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ മണലി സ്വദേശി ഏകലവ്യനെ (30) ആണു എസ് എച്ച് ഒ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ വീട്ടിൽ ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടെ അതിക്രമം കാട്ടിയിരുന്നു. ഇയാൾ ലഹരിക്കടിമയാണെന്നാണ് വിവരം. ഇയാൾക്കെതിരെ വട്ടപ്പാറ സ്റ്റേഷനിൽ അഞ്ചോളം ക്രിമിനൽ കേസുകളും സമാന സ്വഭാവത്തിലുള്ള ഒട്ടേറെ പരാതികളുമുണ്ടെന്ന് എസ് എച്ച് ഒ എസ് ശ്രീജിത്ത് പറഞ്ഞു.
advertisement
എസ് എച്ച് ഒയ്ക്ക് പുറമെ സബ് ഇൻസ്പക്ടർമാരായ സുനിൽ ഗോപി, മഞ്ജു, സലീൽ, സി പി ഒ ഷിബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Location :
First Published :
September 27, 2022 10:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീകൾ മാത്രമുള്ള വീടുകളിൽ രാത്രിയിൽ നഗ്നതാപ്രദർശനവും അതിക്രമവും; ഏകലവ്യൻ പിടിയിൽ