TRENDING:

പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ബന്ധുവായ സ്ത്രീ അറസ്റ്റിൽ

Last Updated:

പരാതി ലഭിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതി ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വരാണസി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച ബന്ധു അറസ്റ്റിൽ. ബിഹാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.  ബന്ധുവായ സ്ത്രീ പെൺകുട്ടിയെ ബിഹാറിൽ നിന്ന് ഉത്തർപ്രദേശിൽ എത്തിച്ചിരുന്നു. ഉത്തർപ്രേദേശിലെ ബലിയ സ്വദേശിയാണ് ബന്ധു.
advertisement

മാതാപിതാക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പൊലീസ് ഇടപെടലിലാണ് കുട്ടിയെ രക്ഷിക്കാനായത്. ബുധനാഴ്ച്ചയാണ് മകളെ ബന്ധു ഉത്തർപ്രദേശിലേക്ക് കൊണ്ടുപോയെന്നും വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്നുവെന്നും രക്ഷിതാക്കൾ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതി ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബിഹാറിൽ നിന്നും ഉത്തർപ്രദേശിലെ ബലിയയിലേക്കാണ് ബന്ധുവായ ഗുൽഷൻ ബാനു കുട്ടിയെ കൊണ്ടുപോയത്. ബാനുവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു.

advertisement

You may also like:കടൽ തീരത്ത് പ്ലാസ്റ്റിക് ബാഗിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഐപിസി വകുപ്പ് 366 എ പ്രകാരം ഗുൽഷൻ ബാനുവിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പൊലീസിന്റേയും ശിശുക്ഷേമ സമിതിയുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് പെൺകുട്ടിയെ പെട്ടെന്ന് രക്ഷിക്കാനായത് .

മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ബന്ധുവായ സ്ത്രീ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories