തക്കാളിവില റെക്കോഡ് ഉയരത്തിൽ എത്തിയപ്പോൾ കർഷകർക്ക് അപ്രതീക്ഷിതമായ വരുമാനമാണ് ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പലരും ലക്ഷങ്ങളുടെ വരുമാനമാണ് നേടിയത്. അതിനൊപ്പം കർഷകരെ കൊള്ളയടിക്കുന്നതും ആക്രമിക്കുന്നതുമായ സംഭവങ്ങൾ രാജ്യത്ത് പലയിടത്തും റിപ്പോർട്ടു ചെയ്യുന്നുണ്ട്. .ഇതിനിടെയാണ് ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലെ ബോധുമല്ലാദിന്നെ ഗ്രാമത്തിലെ കർഷകന് ജീവൻ തന്നെ നഷ്ടമായിരിക്കുന്നത്.
തക്കാളി കർഷകനായ രാജശേഖർ റെഡ്ഡിയാണ് (62) കൊല്ലപ്പെട്ടത്. ഗ്രാമത്തിന് പുറത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പാൽ വിൽക്കാൻ പോയതിനിടെയാണ് രാമശേഖർ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കൊലപാതികളെ തിരിച്ചറിഞ്ഞിട്ടില്ല. അടുത്തിടെ തക്കാളി വിറ്റ് ഇയാൾ 30 ലക്ഷം രൂപ നേടിയതായി റിപ്പോർട്ടുകളുണ്ട്. മോഷ്ടാക്കൾ ഇയാളുടെ കൈകൾ രണ്ടും കയറുപയോഗിച്ച് ബന്ധിച്ചശേഷം തുണി കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയും വിവാഹിതരായ രണ്ട് പെൺമക്കളുമാണ് രാജശേഖറിനുള്ളത്.
advertisement
Also read-തക്കാളിയുടെ തീവിലയിൽ വൻ ലാഭം; 2000 പെട്ടി വിറ്റ കർഷകന് 38 ലക്ഷം
സംഭവം നടക്കുന്നതിന് മുമ്പ് കുറച്ച് ആളുകൾ രാജശേഖറിനെ തിരക്കി വന്നിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം രാജശേഖറിന്റെ കൃഷിയിടം പരിചയമില്ലാത്ത കുറച്ചാളുകൾ സന്ദർശിച്ചിരുന്നതായി അവർ പോലീസിനോട് പറഞ്ഞു. തക്കാളി വാങ്ങുന്നതിന് താത്പര്യമുണ്ടെന്ന് പറഞ്ഞാണ് ഇവർ എത്തിയത്. തുടർന്ന് രാജശേഖർ പാൽ വിൽക്കുന്നതിന് പോയെന്ന് മനസ്സിലാക്കിയ അവർ അവിടെനിന്നും പോകുകയായിരുന്നു. അടുത്തിടെ തക്കാളി വിറ്റ് രാജശേഖർ 30 ലക്ഷം രൂപ നേടിയിരുന്നുവെന്ന് ഇയാളുടെ സമീപവാസികൾ പറഞ്ഞു. ഇതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കൊലപാതകം നടന്ന സ്ഥലം സബ് ഇൻസ്‌പെക്ടർ ആർ. ഗംഗാധർ റാവു സന്ദർശിച്ചു. കേസ് അന്വേഷത്തിന് നാല് സംഘങ്ങൾ രൂപവത്കരിച്ചതായി ഡിവൈഎസ്പി കെ. കേശപ്പ പറഞ്ഞു.
കിലോഗ്രാമിന് 150 രൂപയ്ക്ക് മുകളിലാണ് സംസ്ഥാനത്ത് തക്കാളി വിൽപന നടക്കുന്നത്. ഇത് എക്കാലത്തെയും ഉയർന്ന വിലയാണ്. നേരത്തെ കർഷകർക്ക് കിലോഗ്രാമിന് രണ്ട് രൂപയാണ് തക്കാളിക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ കിലോഗ്രാമിന് 80 മുതൽ 100 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് തക്കാളി വില 100 രൂപ വരെയെത്തിയിരുന്നു.
Also read-ഭർത്താവ് തക്കാളി കറിവെച്ചതിന് ഭാര്യ പിണങ്ങിപ്പോയി
തക്കാളി കൃഷിക്ക് ഏറെ പ്രശസ്തമായ ഇടമാണ് ആന്ധ്രാപ്രദേശിലെ മദൻപള്ളി മേഖല. മിക്കപ്പോഴും വിലയിടിവ് കാരണം കർഷകർ തങ്ങൾ ഉത്പാദിപ്പിച്ച തക്കാളി റോഡരികിൽ കൂട്ടിയിടാറുണ്ട്. വിളവെടുത്ത തക്കാളി ചന്തയിൽ കൊണ്ടെത്തിക്കുന്നതിനുള്ള ചെലവ് പോലും താങ്ങാൻ കഴിയാത്തതിനാലാണ് ഇവർ ഇപ്രകാരം ചെയ്യുന്നത്.