ഭർത്താവ് തക്കാളി കറിവെച്ചതിന് ഭാര്യ പിണങ്ങിപ്പോയി
- Published by:Anuraj GR
- news18-malayalam
Last Updated:
തക്കാളി കറി ഉണ്ടാക്കാനായി ഒന്നിന് പകരം രണ്ട് തക്കാളി ഉപയോഗിച്ചതാണ് ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ഉണ്ടാകാൻ കാരണം
തക്കാളി വില കുതിച്ചുയരുന്നത് രാജ്യത്ത് കുടുംബ ബജറ്റിനെ തന്നെ താളം തെറ്റിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മിക്കവരും തക്കാളി ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അനുമതിയില്ലാതെ ഭർത്താവ് തക്കാളിയെടുത്ത് കറിവെച്ചതിന് ഭാര്യ പിണങ്ങിപ്പോയ സംഭവം ഉണ്ടായിരിക്കുന്നത്. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിലാണ് തക്കാളി കാരണം ദാമ്പത്യം തകരാൻ ഇടയാക്കിയത്.
ഷാഹ്ദോൾ ജില്ലയിൽ ടിഫിൻ സർവീസ് നടത്തുന്ന സഞ്ജീവ് ബർമനും ഭാര്യയുമാണ് തക്കാളിയുടെ പേരിൽ പിണങ്ങിയത്. ഭാര്യയുടെ അനുമതിയില്ലാതെ രണ്ട് തക്കാളിയെടത്ത് സഞ്ജീവ് ബർമൻ കറി ഉണ്ടാക്കിയതാണ് തർക്കത്തിന് ഇടയാക്കിയത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഒടുവിൽ യുവതി മകളെയുംകൂട്ടി വീട് വിട്ട് ഇറങ്ങുകയും ചെയ്തു.
വീട് വിട്ടുപോയ ഭാര്യയെയും മകളെയും കണ്ടെത്താനായി സഞ്ജീവ് ബർമൻ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. ഇതോടെ ഇദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. താൻ പാകം ചെയ്യുന്ന പച്ചക്കറി വിഭവത്തിൽ ഒന്നിന് പകരം രണ്ട് തക്കാളി ഇട്ടതിനാലാണ് തർക്കം തുടങ്ങിയതെന്ന് സഞ്ജീവ് പറഞ്ഞു. മൂന്ന് ദിവസമായി ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും അവൾ എവിടെയാണെന്ന് അറിയില്ലെന്നും ഇയാൾ പറഞ്ഞു.
advertisement
സഞ്ജീവിന്റെ ഭാര്യയുമായി ബന്ധപ്പെടാമെന്നും അവർ ഉടൻ തിരിച്ചെത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. ഭാര്യയും മകളും തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ്. ഇനി ഒരിക്കലും ഭാര്യയുടെ അനുമതിയില്ലാതെ തക്കാളി പാചകത്തിനായി ഉപയോഗിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് സഞ്ജീവ്.
News Summary- In Madhya Pradesh’s Shahdol district, there is an incident where the wife got into a fight because her husband took tomatoes and put them in curry without permission.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bhopal,Bhopal,Madhya Pradesh
First Published :
July 13, 2023 9:36 AM IST