Also Read-സ്ത്രീധനം: ഐപിഎസ് ഓഫീസർക്കും രക്ഷയില്ല; IFS ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ മാനസിക-ശാരീരിക പീഡന പരാതി
കഴിഞ്ഞ ദിവസമായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുടുംബത്തിന്‍റെ പരിചയക്കാരായ ഉമ, സോനു എന്നിവർ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച് വൈകിട്ടോടെ ഉമയും സോനുവും ഡോളിയുടെ വീട്ടിലെത്തി. ചായ കുടിച്ച് കഴിഞ്ഞ ശേഷം തോക്ക് കാട്ടി ഭീഷണിപ്പെടുത്തി കുടുംബത്തെ കൊള്ളയടിക്കാനായിരുന്നു ശ്രമം. ഡോളിയും അൻഷുവും ചേർന്ന് ഇത് തടയാൻ ശ്രമിച്ചതോടെ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
advertisement
Also Read-'ഇതൊക്കെ എങ്ങനെ സാധിക്കുന്നു?' യുവാവിന്‍റെ എക്സേറേയിൽ നെഞ്ചിനകത്ത് എയർപോഡ്
പിന്നാലെയാണ് സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് കുട്ടികളെ ആക്രമിച്ചത്. പിന്നാലെ പണവും വിലപ്പെട്ട വസ്തുക്കളുമെടുത്ത് കടന്നു കളയുകയായിരുന്നു. ഏറെ നാളത്തെ ആസൂത്രണങ്ങൾക്ക് ശേഷം നടപ്പാക്കിയ മോഷണം ആയിരുന്നു ഇതെന്നാണ് സീനിയർ പൊലീസ് സൂപ്രണ്ടന്‍റ് കലാനിധി നൈതാനി അറിയിച്ചിരിക്കുന്നത്.
Also Read-ബാറില്‍ സംഘർഷം; മധ്യവയസ്‌കന്റെ ജനനേന്ദ്രിയം യുവാവ് കടിച്ചു മുറിച്ചു
പരിക്കേറ്റ കുട്ടികളിലൊരാളാണ് ആക്രമണം നടന്ന വീടിന് സമീപത്തെ ഒരു സിസിറ്റിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരുടെ സോനുവിന്‍റെ മൊബൈൽ ഫോൺ ട്രേസ് ചെയ്ത് ലൊക്കേഷൻ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കുടുക്കുകയായിരുന്നു. പൊലീസ് പിടികൂടുമെന്നായപ്പോൾ ഇയാൾ ഇവർക്ക് നേരെയും വെടിയുതിർത്തിരുന്നു. പൊലീസ് തിരിച്ച് നടത്തിയ വെടിവയ്പ്പിൽ സോനുവിന് കാലിന് പരിക്കേറ്റിട്ടുണ്ട്.
മോഷണമുതൽ ഉമയുടെ വീട്ടിൽ നിന്നും പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. സോനു സ്ഥലം വിട്ടെന്നും നാട്ടിലേക്ക് പോകാൻ പദ്ധതിയിടുകയാണെന്നുമുള്ള വിവരം ഇവരിൽ നിന്നാണ് പൊലീസിന് ലഭിക്കുന്നത്.