സ്ത്രീധനം: ഐപിഎസ് ഓഫീസർക്കും രക്ഷയില്ല; IFS ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ മാനസിക-ശാരീരിക പീഡന പരാതി

Last Updated:

നിലവിൽ കെഎസ്ആർപി റിസർച്ച് സെന്‍റർ സൂപ്രണ്ടന്‍റ് ആണ് വർധിക. ഭർത്താവ് നിതിൻ വിദേശകാര്യ മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയും.

ബംഗളൂരു:  ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന പരാതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ. കർണാടകയിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥയായ വർധിക കത്യാർ ആണ്, ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഭർത്താവ് നിതിൻ സുഭാഷ് യെയോളയ്ക്കും കുടുംബത്തിനുമെതിരെ രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ കെഎസ്ആർപി റിസർച്ച് സെന്‍റർ സൂപ്രണ്ടന്‍റ് ആണ് വർധിക. ഭർത്താവ് നിതിൻ വിദേശകാര്യ മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയും.
ഭർത്താവിൽ നിന്നും അയാളുടെ കുടുംബത്തിൽ നിന്നും വർഷങ്ങളായി കടുത്ത സാമ്പത്തിക-വൈകാരിക-ശാരിരീക പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥ പരാതിയിൽ ആരോപിക്കുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
advertisement
നിതിൻ, പിതാവ് സുഭാഷ് യെയോള, അമ്മ അമൽ യെയോള, ബന്ധുക്കളായ സുനിത, സച്ചിന്‍, പ്രജക്ത, പ്രധന്യ എന്നിവരെ പ്രതി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വർധികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2011ലായിരുന്നു നിതിനുമായുള്ള വിവാഹം. വിവാഹച്ചിലവ് മുഴുവൻ തന്‍റെ കുടുംബം തന്നെയായിരുന്നു വഹിച്ചത്. സ്വർണ്ണാഭരണങ്ങൾ വേണമെന്ന് ഭർത്താവിന്‍റെ കുടുംബം നിർബന്ധം പിടിച്ചിരുന്നുവെന്നും ആരോപിക്കുന്നു.
വിവാഹശേഷവും പലവിധത്തിലുള്ള പീഡനങ്ങളാണ് നേരിടേണ്ട വന്നത്. യാതൊരു കാരണവും കൂടാതെ പലപ്പോഴും അധിക്ഷേപങ്ങൾക്കും പലവിധത്തിൽ മാനസിക പീഡനങ്ങൾക്കും ഇരയാകേണ്ടിയും വന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ലക്ഷക്കണക്കിന് രൂപയും ഭർത്താവിന്‍റെ കുടുംബം ആവശ്യപ്പെട്ട് തുടങ്ങി. ഇതിന് തുടക്കം എന്ന നിലയിൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ നടന്ന സംഭവവും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൂന്ന് ലക്ഷം രൂപയാണ് അന്ന് നിതിന്‍റെ കുടുംബം ആവശ്യപ്പെട്ടത്. ഇത് നൽകിയില്ലെങ്കിൽ വിവാഹബന്ധം അവസാനിപ്പിക്കുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു.
advertisement
മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹം തകർന്നേക്കുമെന്ന ഭയത്തിൽ അന്ന് പണം നൽകാൻ കുടുംബം തയ്യാറായി. തുടക്കം മുതൽ തന്നെ ഇവർ ആവശ്യപ്പെടുന്ന എല്ലാം തന്‍റെ കുടുംബം നൽകിയിരുന്നു വർധിക പരാതിയിൽ പറയുന്നു. ഇതിന് പുറമെ 2012 ൽ ഉത്തര്‍പ്രദേശിൽ താമസിക്കുന്ന വർധികയുടെ മുത്തശ്ശിയുടെ പക്കൽ നിന്നും നിതിൻ പണം ആവശ്യപ്പെട്ടിരുന്നു. ചെക്ക് വഴിയാണ് അന്ന് അഞ്ചുലക്ഷം രൂപ ഇയാൾക്ക് നൽകിയത്. ഇത്തരത്തിൽ നിരവധി സാമ്പത്തിക പീഡന ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
advertisement
ഇതിന് പുറമെയാണ് ശാരീരിക പീഡനങ്ങളും. പലപ്പോഴും കടുത്ത ശാരീരിക പീഡനങ്ങളാണ് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നതെന്നാണ് വർധിക ആരോപിക്കുന്നത്. കൊളംബോയിലെ യാത്രയ്ക്കിടെ മാർബിൾ ബോക്സ് ഉപയോഗിച്ച് അടിച്ച് തന്‍റെ കൈക്ക് ഒടിവുണ്ടായെന്ന കാര്യവും പരാതിയിൽ പറയുന്നു. ഗർഭിണിയായിരുന്ന കാലത്ത് പോലും ഇത്തരത്തിൽ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്രയും പീഡനങ്ങളും അധിക്ഷേപങ്ങളും സഹിച്ചിട്ടും ഒടുവിൽ തന്നെ മാതാപിതാക്കളുടെ അരികിലേക്ക് തന്നെ മടക്കി അയക്കുകയും ചെയ്തു എന്നാണ് പരാതി.
സ്ത്രീധന പീഡന നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കൽ. വഞ്ചന തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീധനം: ഐപിഎസ് ഓഫീസർക്കും രക്ഷയില്ല; IFS ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ മാനസിക-ശാരീരിക പീഡന പരാതി
Next Article
advertisement
Love Horoscope October 2 | വിവാഹക്കാര്യം പ്രതീക്ഷിച്ച പോലെ നടക്കും ; ഒരു സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ട് : ഇന്നത്തെ പ്രണയഫലം അറിയാം
വിവാഹക്കാര്യം പ്രതീക്ഷിച്ച പോലെ നടക്കും; ഒരു സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ട് : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിയില്‍ ജനിച്ചവരുടെ വിവാഹകാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ നടക്കും

  • ഇടവം രാശിക്കാര്‍ക്ക് പങ്കാളിയില്‍ നിന്ന് സമ്മാനം

  • മിഥുനം രാശിക്കാര്‍ക്ക് പുതിയ ബന്ധം വേഗത്തില്‍ പുരോഗമിക്കും

View All
advertisement