Also Read- Theft | 'മാന്യനായ' കള്ളൻ; 10 പവൻ സൂക്ഷിച്ച അലമാരയിൽ നിന്നും എടുത്തത് ഒന്നര പവൻ മാത്രം
രാത്രി രണ്ടുമണിയോടെയാണ് നാലംഗസംഘം വീടിന്റെ മതിൽചാടി വളപ്പിൽ കടന്നത്. വാതിൽതകർത്ത് വീട്ടിനുള്ളിൽ കടന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു. കാറിന്റെ താക്കോൽ കൈക്കലാക്കിയ സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന ശക്തിവേലിന്റെ കാറിൽ സ്വർണവും പണവുമായി രക്ഷപ്പെടുകയായിരുന്നു.
advertisement
ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കെട്ടഴിച്ച ഡോ. ശക്തിവേൽ സംഭവം ദിണ്ടിഗൽ പോലീസിനെ അറിയിച്ചു. ശക്തിവേലും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തിനുസമീപം മറ്റ് വീടുകളുണ്ടായിരുന്നില്ല. സമീപത്ത് വലിയൊരു കെട്ടിടം നിർമിക്കുന്നതിനാൽ വീട് റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയിൽപ്പെടില്ലെന്ന് പൊലീസ് പറഞ്ഞു.
നാലുപേരും മുഖംമൂടി അണിഞ്ഞാണ് കവർച്ച നടത്തിയത്. വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ തകർത്ത നിലയിലായിരുന്നു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവർച്ചയെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഘത്തിലെ നാലുപേരും 25-30 ന് ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് ദിണ്ടിഗൽ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തിൽ അന്വേഷണസംഘമെത്തി തെളിവുകൾ ശേഖരിച്ചു. വടക്കേ ഇന്ത്യൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. കവർച്ചക്കാരെ പിടികൂടാൻ നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞവർഷം ദിണ്ടിഗലിലെ വ്യവസായിയുടെ വീട്ടിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു.