2020ൽ കന്യാകുമാരി ജില്ലാ പൊലീസ് മേധാവിയായിരുന്ന ശ്രീനാഥിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വനിത ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഗുണ്ടാ ആക്ടും ചുമത്തിയിരുന്നു.
യുവാവിന്‍റെ പിതാവ് തങ്ക പാണ്ടിയൻ, സുഹൃത്തുക്കളായ ജിനോ, ദിനേശ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നിരവധി സ്ത്രീകൾ കാശിക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് കേസ് തമിഴ്നാട് സിബിസിഐഡി പൊലീസിന് കൈമാറിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാശിയുടെ ലാപ്ടോപ്പിൽ നിന്ന് 120 സ്ത്രീകളുടെ 400 അശ്ലീല വീഡിയോകളും 1900 ഫോട്ടോസും കണ്ടെത്തി. അന്വേഷണത്തിന് ഒടുവിൽ നാഗർകോവിൽ മഹിളാ കോടതി ഇന്ന് കാശിക്ക് ജീവപര്യന്തം തടവും 1 ലക്ഷം രൂപയും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.
advertisement
Location :
Tamil Nadu
First Published :
June 14, 2023 9:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നൂറിലേറെ സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യം പകർത്തി ബ്ലാക്ക് മെയ്ൽ ചെയ്ത് പണം തട്ടിയ 'റോമിയോ കാശി'ക്ക് ജീവപര്യന്തം