TRENDING:

സോളാര്‍ തട്ടിപ്പ്: സരിത എസ് നായരെ 5 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Last Updated:

ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്ത സരിത എസ് നായരെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സിജെഎം കോടതിയാണ് സരിതയെ റിമാന്‍ഡ് ചെയ്തത്. ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തി സരിതയെ അറസ്റ്റ് ചെയ്ത കോഴിക്കോട് കസബ പൊലീസ് ഉച്ചയോടെ അവരെ കോടതിയില്‍ ഹാജരാക്കി. നിരവധി കോടതികള്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും സരിതയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
advertisement

സോളാർ പാനൽ വെയ്ക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്നയാളിൽനിന്ന് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

Also Read സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, അനാരോഗ്യം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും തുടർച്ചയായി കോടതിയെ അറിയിച്ചിരുന്നത്. നേരത്തെ, കേസിൽ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

advertisement

കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദിന്റെ കയ്യില്‍നിന്ന് പണം തട്ടിയെന്ന  കേസില്‍ സരിത രണ്ടാം പ്രതിയാണ്. ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. വിവിധ ജില്ലകളില്‍ സോളാറിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പണം മുടക്കിയെങ്കിലും പദ്ധതി നടപ്പിലാകാതെ വന്നതോടെ അബ്ദുള്‍ മജീദ് കേസുമായി മുന്നോട്ടുപോയി.

2018ല്‍ വിചാരണ പൂര്‍ത്തിയായി. ജഡ്ജി സ്ഥലം മാറിയതിനെത്തുടര്‍ന്ന് പുതിയ ജഡ്ജി വീണ്ടും കേസില്‍ വാദം കേട്ടു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കിയ കോടതി ഫെബ്രുവരി പത്തിനു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് സരിത കോടതിയില്‍ ഹാജരാകാത്തതെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പുറത്ത് ഒത്തു തീര്‍പ്പിനു ശ്രമിച്ചെങ്കിലും പരാതിക്കാരന്‍ വഴങ്ങിയില്ല.

advertisement

കത്വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കൊച്ചി: കത്വ പെൺകുട്ടിയുടെ കുടുംബത്തിന് നിയമ സഹായം ലഭ്യമാക്കുന്നതിനു വേണ്ടി നടത്തിയ പണപ്പിരിവിൽ തിരിമറി നടത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ്  നേതാവ് സി.കെ സുബൈറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് സുബൈറിനെ ചോദ്യം ചെയ്യുന്നത്. മുൻ ലീഗ് നേതാവ് യൂസഫ് പടനിലം നൽകിയ പരാതിയിലാണ് എൻഫോഴ്സ്മെന്റ് സുബൈറിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്.

advertisement

പെൺകുട്ടിയുടെ പേരിൽ പിരിച്ച ഒരു കോടി രൂപ കൂടുംബത്തിന് കൈമാറാതെ നേതാക്കൾ തന്നെ വകമാറ്റിയെന്നാണ് ആരോപണം. പണപ്പിരിവ് നടത്തിയതിൽ കള്ളപ്പണ ഇടപാട്, വിദേശനാണ്യ വിനിമയ ചട്ട ലംഘനം എന്നിവ ഉണ്ടായോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സികെ സുബൈർ പ്രതികരിച്ചു. നേരത്തെ രണ്ട് തവണ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയെങ്കിലും ഭാര്യാ പിതാവ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സമയം നീട്ടി ചോദിക്കുകയായിരുന്നു.

Also Read ചൈനയിൽ യുവാവിന്റെ ബാഗിനുള്ളിലെ ഫോണിൽ നിന്ന് തീ പടർന്നു; ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ കാണാം

advertisement

കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നു എന്നായിരുന്നു ആരോപണം. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചു എന്നാണ് ആരോപണത്തില്‍ പ്രധാനമായും പറയുന്നത്. 15 ലക്ഷത്തോളം രൂപ വകമാറ്റി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം. അതിനാല്‍ തന്നെ സംഭവത്തില്‍ സി കെ സുബൈറിനൊപ്പം പി കെ ഫിറോസിനേയും ചോദ്യം ചെയ്‌തേക്കും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതേസമയം, സി കെ സുബൈറിന് ഇഡി നോട്ടീസ് ലഭിച്ചതില്‍ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സോളാര്‍ തട്ടിപ്പ്: സരിത എസ് നായരെ 5 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories