• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Covid 19 | കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഞായറാഴ്ചകളില്‍ വിവാഹങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Covid 19 | കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഞായറാഴ്ചകളില്‍ വിവാഹങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

വിവാഹത്തില്‍ പങ്കെടുക്കുന്നവരെല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ഐഎഎസ് ഉത്തരവില്‍ വ്യക്തമാക്കി

COVID 19

COVID 19

 • Last Updated :
 • Share this:
  കോഴിക്കോട്: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഞായറാഴ്ചകളില്‍ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. അതേസമയം ജില്ലയില്‍ ഞായറാഴ്ച എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

  വിവാഹത്തില്‍ പങ്കെടുക്കുന്നവരെല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ഐഎഎസ് ഉത്തരവില്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഇന്ന് ചേര്‍ന്ന ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെക്കാള്‍ കൂടുതലാണ് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.

  Also Read- Covid 19 | സംസ്ഥാനങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം നടത്തും; ധനമന്ത്രി നിര്‍മല സീതാരാമന്‍

  അതേസമയം ജില്ലയില്‍ നാലു കെട്ടിടങ്ങള്‍ കൂടി കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഏറ്റെടുത്തെന്ന് കളക്ടര്‍ അറിയിച്ചു. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ നടത്തിപ്പു ചുമതല. നേരത്തെ ഞായറഴ്ടചകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. പൊതുജനങ്ങള്‍ അത്യവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ല, കൂടിച്ചേരലുകള്‍ ഒഴിവാക്കണം, അവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും മാത്രം രാത്രി ഏഴു മണിവരെ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.

  എറണാകുള ജില്ലയിലും കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 98 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കൂടാതെ വരാപ്പുഴ പഞ്ചായത്ത് പൂര്‍ണമായി അടച്ചിടാനും ഉത്തരവിറക്കി. കളക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നിന്ന് ജോലിക്കെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് തൊഴിലുടമ ഉറപ്പുവരുത്തണം. കൂടാതെ വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഭഷണമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.

  Also Read- വാക്സിൻ കൂടുതൽ ഫലപ്രദം; കോവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ 0.05 ശതമാനത്തിൽ താഴെ

  അതേസമയം സിഎഫ്എല്‍ടിസിയായി പ്രവര്‍ത്തിക്കുന്നതിനായി സ്ഥാപനങ്ങള്‍ വിട്ടു നല്‍കിയില്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്ലസ് ടു പരീക്ഷ ആരംഭിക്കുന്നതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കുമെന്നും ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

  അതിഥി തെഴിലാളികള്‍ക്കിടയില്‍ വ്യാജ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അതിഥി തൊഴിലാളികളുടെ സംശയം ദൂരീകരിക്കുന്നതിനായി വിവിധ ഭാഷകള്‍ സംസാരിക്കുന്ന സംഘത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
  Published by:Jayesh Krishnan
  First published: