ക്വാര്‍ട്ടേഴ്സിലെത്തിയ തന്നോട് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചതോടെ വഴങ്ങിയില്ലെങ്കിൽ കേസിൽ പുറത്തിറങ്ങാത്ത വിധം അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പോക്സോ കേസ് പ്രതിയായ യുവാവ് പറയുന്നു.
പോക്സോ കേസിൽ കസ്റ്റഡിയിലെടുത്ത 27കാരനെയാണ് ജയസനിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. പ്രതി ബന്ധുക്കളോട് വിവരമറിയിച്ചപ്പോൾ ആണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചിരുന്നു,
advertisement
Also Read-വിദ്യാർഥിനിയോട് മോശമായി പെരുമാറിയ ഹെഡ്മാസ്റ്ററെ പെൺകുട്ടികൾ കൈകാര്യം ചെയ്തു
പോക്സോ കേസ് ഒതുക്കാൻ 1,35,000 രൂപ കൈക്കൂലി വാങ്ങിയെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിന് മുൻപ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.