വിദ്യാർഥിനിയോട് മോശമായി പെരുമാറിയ ഹെഡ്മാസ്റ്ററെ പെൺകുട്ടികൾ കൈകാര്യം ചെയ്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഒരു മുറിയില്‍ കയറി ഒളിച്ചിരിക്കാന്‍ ഇയാള്‍ ശ്രമിച്ചുവെങ്കിലും കുട്ടികള്‍ അകത്തുകടന്ന് മര്‍ദിക്കുകയായിരുന്നു
ബെംഗളൂരു: വിദ്യാർഥിനിയോട് മോശമായി പെരുമാറിയ ഹെഡ്മാസ്റ്ററെ കൈകാര്യം ചെയ്ത് പെൺകുട്ടികൾ. വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ചിന്മയ ആനന്ദ മൂര്‍ത്തിയെയാണ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മർദിച്ചത്. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം.
സ്‌കൂളിലെ ഹോസ്റ്റലിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. തുടർന്ന് ഈ കുട്ടി മറ്റു പെൺകുട്ടികളോട് പറയുകയും ചെയ്തു. ഇതോടെ ഹെഡ്മാസ്റ്ററെ നേരിടാന്‍ കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു.
ഒരു മുറിയില്‍ കയറി ഒളിച്ചിരിക്കാന്‍ ഇയാള്‍ ശ്രമിച്ചുവെങ്കിലും കുട്ടികള്‍ അകത്തുകടന്ന് മര്‍ദിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചു മണി വരെ മാത്രമാണ് ഇയാള്‍ക്ക് ഹോസ്റ്റലില്‍ ഡ്യൂട്ടിയുള്ളത്. ഹോസ്റ്റലിന്റെ ചുമതല കൂടിയുള്ള ആനന്ദ് ഇതിനു മുമ്പും വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. പൊലീസിനു കൈമാറിയ ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
Location :
First Published :
December 15, 2022 7:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദ്യാർഥിനിയോട് മോശമായി പെരുമാറിയ ഹെഡ്മാസ്റ്ററെ പെൺകുട്ടികൾ കൈകാര്യം ചെയ്തു