പോക്സോ കേസ് പ്രതിയായ 27കാരനെ പൊലീസ് ക്വാർട്ടേഴ്സിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച സിഐക്കെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
പോക്സോ കേസിൽ കസ്റ്റഡിയിലെടുത്ത 27കാരനായ പ്രതിയെ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സി ഐക്കെതിരെ കേസെടുത്തു. വർക്കല അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനു എതിരെയാണ് കേസ്. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്.
പോക്സോ കേസിൽ കസ്റ്റഡിയിലെടുത്ത 27കാരനായ പ്രതിയെ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. പോക്സോ കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു.
പ്രതി ബന്ധുക്കളോട് വിവരമറിയിച്ചപ്പോൾ ആണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു.
advertisement
Also Read- വാടക ചോദിച്ചെത്തിയ ഉടമയെ തല്ലിയ ജാർഖണ്ഡ് തൊഴിലാളികള് അറസ്റ്റിൽ; നാലുമുറി ഷെഡിന് വാടക 46,000 രൂപ
പീഡന പരാതിയിൽ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തി. പിന്നാലെ അയിരൂർ പൊലീസ് കേസെടുക്കുകയായിരുന്നു. പോക്സോ കേസ് ഒതുക്കാൻ 1,35,000 രൂപ
കൈക്കൂലി വാങ്ങിയെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിന് മുൻപ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
Location :
First Published :
December 15, 2022 11:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോക്സോ കേസ് പ്രതിയായ 27കാരനെ പൊലീസ് ക്വാർട്ടേഴ്സിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച സിഐക്കെതിരെ കേസ്