ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പണിക്കു പോയ സിജു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അടുത്ത മുറിയിൽ തന്നെ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മൃതദേഹങ്ങൾ കണ്ട് സിജു അലമുറയിട്ടതു കേട്ട് അയൽക്കാർ ഓടിയെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി. പക്ഷേ,അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.
You may also like:സ്വപ്നയുടെ പിറന്നാൾ സൽക്കാരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്: മുൻകൂർ ജാമ്യഹർജിയിൽ ശിവശങ്കർ [NEWS]കേടായ LED ബൾബുകൾ വലിച്ചെറിയാൻ വരട്ടെ; ഈ ഒമ്പതാം ക്ലാസുകാരൻ അതെല്ലാം ശരിയാക്കി തരും [NEWS] ഒമ്പതാം ക്ലാസുകാരന്റെ പരസ്യവാചകം: 'ഉപകരണം നന്നായാലും നന്നായില്ലെങ്കിലും ഫോണിൽ വിളിച്ചറിയിക്കും' [NEWS]
advertisement
അഞ്ച് മക്കൾ ഉൾപ്പെടുന്ന കുടുംബമായിരുന്നു ഇത്. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരുന്നു
കുടുംബം മുന്നോട്ട് പോയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ബിജു മദ്യത്തിനടിമ ആയിരുന്നു. തുടർന്ന്
പണിക്ക് പോകുന്നതും നിർത്തി. വീട്ടുമുറ്റത്തു നിന്ന മരം കഴിഞ്ഞയിടെ വെട്ടി വിറ്റിരുന്നു. ഇതിന്റെ പണം അമ്മയോട്ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പണം നൽകാൻ അമ്മ തയ്യാറാകാതിരുന്നത് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ്കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.
ബിജു മദ്യത്തിന് അടിമപ്പെട്ടതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. ഗീത, ശാന്ത, അംബിക എന്നിവരാണ് മറ്റു മക്കൾ.