TRENDING:

അടിമാലിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ രണ്ടാനച്ഛൻ പിടിയിൽ

Last Updated:

പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഇയാൾ ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛൻ പിടിയിൽ. തൃശ്ശൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഇയാൾ ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
advertisement

വയറുവേദനയെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയപ്പോഴാണ് പെൺകുട്ടി മൂന്നു മാസം ഗർഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Also Read-വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച പെൺകുട്ടി ഗർഭിണി; ഒളിവിലായ രണ്ടാനച്ഛനെതിരേ POCSO

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ കുറച്ചുകാലമായി അമ്മ വീട്ടിൽ ഇല്ലാത്ത സമയം നോക്കി രണ്ടാനച്ഛൻ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. മൂന്നാറിൽ ഹോട്ടൽ തൊഴിലാളിയായ പ്രതി പാലക്കാട് സ്വദേശിയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അടിമാലിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ രണ്ടാനച്ഛൻ പിടിയിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories