വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച പെൺകുട്ടി ഗർഭിണി; ഒളിവിലായ രണ്ടാനച്ഛനെതിരേ POCSO

Last Updated:

കഴിഞ്ഞ കുറച്ചുകാലമായി അമ്മ വീട്ടിൽ ഇല്ലാത്ത സമയം നോക്കി രണ്ടാനച്ഛൻ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ചൻ പീഡിപ്പിച്ചതായി പരാതി. അടിമാലിയിലാണ് സംഭവം. അടിമാലിയിൽ താമസക്കാരനായ മദ്ധ്യവയസ്ക്കനെതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വയറുവേദനയെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയപ്പോഴാണ് പെൺകുട്ടി മൂന്നു മാസം ഗർഭിണിയാണെന്ന് അറിയുന്നത്. അതിനിടെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛൻ അവിടെനിന്ന് കടന്നുകളഞ്ഞു.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചുകാലമായി അമ്മ വീട്ടിൽ ഇല്ലാത്ത സമയം നോക്കി രണ്ടാനച്ഛൻ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
advertisement
ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. മൂന്നാറിൽ ഹോട്ടൽ തൊഴിലാളിയായ പ്രതി പാലക്കാട് സ്വദേശിയാണ്.
News Summary- Complaint that a minor girl was molested by her stepfather in Adimali Idukki. Police have registered a case under POCSO Act against a middle aged resident of Adimali.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച പെൺകുട്ടി ഗർഭിണി; ഒളിവിലായ രണ്ടാനച്ഛനെതിരേ POCSO
Next Article
advertisement
കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ കയറി അവിലും മലരും പഴവും വെച്ച് സിപിഎം നേതാവിന്റെ ഭീഷണി
കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ കയറി അവിലും മലരും പഴവും വെച്ച് സിപിഎം നേതാവിന്റെ ഭീഷണി
  • കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിൽ സിപിഎം നേതാവും സംഘവും എസ്‌ഐയെ ഭീഷണിപ്പെടുത്തി.

  • ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് സംഘത്തിന്റെ സ്റ്റേഷനിലെ പ്രവേശനം.

  • സിപിഎം നേതാവും പത്തുപേർക്കുമെതിരെ ഔദ്യോഗിക കർത്തവ്യം തടസപ്പെടുത്തിയതിന് പോലീസ് കേസ് എടുത്തു.

View All
advertisement