പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം ശാന്തിയുടെ ഭർത്താവാണ് കൊല്ലപ്പെട്ട മതിയളകൻ. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ഞക്കുപ്പം ശിവക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു മതിയളകൻ. ക്ഷേത്രത്തിനു പുറത്തുവന്ന ഇയാളെ, അവിടെ കാത്തുനിന്ന അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇവരെ കണ്ടതോടെ മതിയളകൻ ഓടി. പിന്നാലെ എത്തിയ അക്രമി സംഘം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മതിയളകനെ തലയ്ക്കും കഴുത്തിനും വെട്ടുകയായിരുന്നു.
Also Read- വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി
advertisement
തലഗുട പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മതിയളകന്റെ ഭാര്യ ശാന്തിയും (ഡിഎംകെ) മസ്ലാമണിയും (എഐഎഡിഎംകെ) തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഏതാനും വോട്ടുകളുടെ വ്യത്യാസത്തിൽ ശാന്തി വിജയിച്ചു. പിന്നാലെ ഇരുവിഭാഗവും തമ്മിൽ പ്രദേശത്ത് സംഘർഷമുണ്ടായി. കടക്കാട് ഗ്രാമത്തിലെ വീടും വള്ളങ്ങളും അഗ്നിക്കിരയാക്കി.
ഇതിനിടെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മസ്ലാമണിയുടെ സഹോദരൻ മതിവൻ കൊല്ലപ്പെട്ടു. ഈ കേസിൽ മതിയളകൻ ഉൾപ്പെടെ പത്തു പേർ അറസ്റ്റിലായിരുന്നു. ഗ്രാമത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ കഴിഞ്ഞ ദിവസമാണ് ഇവർ ജാമ്യത്തിൽ ഇറങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഗ്രാമത്തിൽ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി.
English Summary: husband of a panchayat president was hacked to death by an armed five-member gang in full public view at Manjakuppam in Cuddalore district of Tamil Nadu on Tuesday morning.The deceased has been identified as J Mathiazhagan, 45, husband of anchayat president M Shanthi.