TRENDING:

മദ്യപാനിയായ ഭർത്താവുമായി വഴക്ക്; രണ്ടു കുട്ടികളെയും കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തു

Last Updated:

വഴക്കിനെ തുടർന്ന് മനസുമടുത്ത ശശികല കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് ഓഫീസർ വ്യക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈറോഡ്: മദ്യപാനിയായ ഭർത്താവുമായി വഴക്കിട്ട ഭാര്യ രണ്ടു കുട്ടികളെയും കൊന്ന് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് സംഭവം. ഭക്ഷണത്തിൽ കീടനാശിനി കലർത്തി നൽകിയാണ് മകനെയും മകളെയും കൊന്നത്. അതിനു ശേഷം യുവതിയും ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടികൾക്ക് നൽകിയ കീടനാശിനി കലർന്ന ഭക്ഷണം കഴിച്ചാണ് യുവതിയും ആത്മഹത്യ ചെയ്തത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

മദ്യപാനിയായ ഭർത്താവുമായി വഴക്ക് കൂടിയതിനു പിന്നാലെയാണ് ഭാര്യ ഈ കൊടുംക്രൂരത ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

യുവതിയുടെ ഭർത്താവായ കെ പ്രഭു എന്നയാൾ കൂലിപ്പണിക്കാരനാണ്. ഇയാൾ, തിങ്കളാഴ്ച മദ്യം വാങ്ങുന്നതിനായി ഭാര്യയോട് പണം ചോദിച്ചു. ഈ സമയത്ത് മുപ്പത്തിമൂന്നുകാരിയായ ഭാര്യ പി ശശികല മദ്യപിക്കുന്നതിൽ നിന്ന് പിൻമാറണമെന്നും മദ്യപാനം നിർത്തണമെന്നും ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ, പ്രഭു ഭാര്യയെ അവഗണിക്കുകയും പുറത്തു പോയി മദ്യം വാങ്ങിക്കൊണ്ടു വന്ന് മദ്യപിക്കുകയും ചെയ്തു.

കൊൽക്കത്തയിലെ ഫ്ലാറ്റിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; 15 ലക്ഷം രൂപ തട്ടിയെടുത്തു

advertisement

അന്നു രാത്രിയിൽ പണം നൽകാത്തതുമായി ബന്ധപ്പെട്ട് പ്രഭു ശശികലയുമായി വഴക്കിട്ടു. എന്നാൽ, ഈ വഴക്കിനെ തുടർന്ന് മനസുമടുത്ത ശശികല കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് ഓഫീസർ വ്യക്തമാക്കി.

പന്ത്രണ്ടു വയസുള്ള മകൻ നിതിനും പത്തു വയസുള്ള മകൾ സുദർശനയ്ക്കും ഭക്ഷണത്തിൽ കീടനാശിനി കലർത്തി നൽകുകയായിരുന്നു. ശശികലയും കീടനാശിനി കലർന്ന ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചയുടൻ ഇവർ ഉറക്കത്തിലായി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അർദ്ധരാത്രിയോടെ ഇവർ മൂന്നുപേരും ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. തുടർന്ന് അയൽവാസികൾ മൂവരെയും ഈറോഡ് സിറ്റിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചൊവ്വാഴ്ച രാവിലെയോടെ മൂന്നുപേരും മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാലയംപാളയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപാനിയായ ഭർത്താവുമായി വഴക്ക്; രണ്ടു കുട്ടികളെയും കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories