കൊൽക്കത്തയിലെ ഫ്ലാറ്റിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; 15 ലക്ഷം രൂപ തട്ടിയെടുത്തു

Last Updated:

ഫ്ലാറ്റിലേക്ക് എത്തിയവരെ യുവതിക്ക് അറിയാമോ ഇല്ലയോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വീട്ടിൽ ഉണ്ടായിരുന്നു 15 ലക്ഷം രൂപയും ഈ അക്രമിസംഘം മോഷ്ടിച്ചു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊൽക്കത്ത: നഗരത്തിലെ ഗാർഡൻ റീച്ച് മേഖലയിൽ ഇരുപത്തിയാറുകാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. സ്വന്തം ഫ്ലാറ്റിൽ വെച്ചാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പതിനഞ്ചു ലക്ഷം രൂപയുടെ കവർച്ച ഫ്ലാറ്റിൽ നടന്നതായി പൊലീസ് ബുധനാഴ്ച വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഈ യുവതി മാത്രമായിരുന്നു അവരുടെ വീട്ടിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്താണ് കൂട്ടബലാത്സംഗം നടന്നത്. തുടർന്നു നടന്ന വൈദ്യപരിശോധനകളിൽ ആണ് ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, തനിക്ക് യാതൊരു പരിചയവുമില്ലാത്ത രണ്ടു മൂന്നു യുവാക്കളെ എന്തിനാണ് ഈ യുവതി ഫ്ലാറ്റിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ, ഫ്ലാറ്റിലേക്ക് എത്തിയവരെ യുവതിക്ക് അറിയാമോ ഇല്ലയോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വീട്ടിൽ ഉണ്ടായിരുന്നു 15 ലക്ഷം രൂപയും ഈ അക്രമിസംഘം മോഷ്ടിച്ചു.
advertisement
സംഭവവുമായി ബന്ധപ്പെട്ട് ഗാർഡൻ റീച്ച് പൊലീസ് സ്റ്റേഷനിൽ യുവതി ബുധനാഴ്ച പരാതി രജിസ്റ്റർ ചെയ്തു. കൊൽക്കത്ത പൊലീസിലെ ഡിറ്റക്ടീവ് ഡിപ്പാർട്മെന്റ് അന്വേഷണം ആരംഭിച്ചു. അതേസമയം, കൂട്ട ബലാത്സംഗം ചെയ്യുന്നതിന് മുമ്പായി യുവതിയെ കെട്ടിയിട്ടെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. തങ്ങളുടെ
ഫോറൻസിക് സംഘം ഫ്ലാറ്റിലെ സാംപിളുകൾ പരിശോധിച്ചെന്നും മേഖലയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് ഓഫീസർ വ്യക്തമാക്കി.
advertisement
ന്യൂഡൽഹി: ദൃശ്യം സിനിമ പുറത്തിറങ്ങിയതിന് ശേഷം അതിന് സമാനമായ രീതിയിൽ പല കുറ്റങ്ങളും നടന്നിരുന്നു. എന്നാൽ, ഇപ്പോൾ ഡൽഹിയിൽ നടന്ന ഒരു സംഭവത്തിൽ അയൽക്കാരെ പ്രതിയാക്കാൻ വേണ്ടി ഒരാൾ സ്വയം വെടി വെച്ചു. എന്നാൽ, ഭാഗ്യം കൊണ്ട് ഇയാൾക്ക് ജീവൻ നഷ്ടമായില്ല മാത്രമല്ല ഗൂഡാലോചന പുറത്താകുകയും ചെയ്തു.
ഉത്തര ഡൽഹിയിലെ മജ്നു കാ തില്ല നിവാസിയായ അമർ പാൽ ആണ് സംഭവത്തിലെ പ്രധാന പ്രതിയും ഗൂഡാലോചനക്കാരനും. അറുപതു ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ച ഇയാൾ ഈ വർഷം മെയ് 29നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തന്റെ അയൽക്കാരനായ ഒംബിറിന്റെ അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിൽ ആയത്. 2019ലാണ് സുഹൃത്തുക്കളുമായി ചേർന്ന് അമർ പാൽ കൊലപാതകം നടത്തിയത്. 2019 മുതൽ അമർ പാലും സുഹൃത്തുക്കളും ജയിലിൽ തടവുശിക്ഷ അനുഭവിച്ചു വരികയാണ്.
advertisement
എന്നാൽ, മെയ് 29ന് ജാമ്യം ലഭിച്ചതിനു ശേഷം കൊലപാതകക്കേസിൽ തനിക്കെതിരെ സാക്ഷികളായ ഒംബിറിന്റെ കുടുംബത്തെ സമ്മർദ്ദത്തിലാക്കാൻ അമർ പാൽ ആരംഭിച്ചു. എന്നാൽ, ഇതിൽ പരാജയപ്പെട്ട അമർ പാൽ സഹോദരൻ ഗുഡ്ഡു, ബന്ധുവായ അനിൽ എന്നിവരുമായി ചേർന്ന് ഒംബിറിന്റെ കുടുംബത്തിനെതിരെ ഗൂഡാലോചന ആരംഭിച്ചു. ഒംബിറും കുടുംബാംഗങ്ങളും തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു അത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊൽക്കത്തയിലെ ഫ്ലാറ്റിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; 15 ലക്ഷം രൂപ തട്ടിയെടുത്തു
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement