കുഞ്ഞിന്റെ ബന്ധുവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജബൽപൂരിൽ നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു അറസ്റ്റ്.
ശനിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് യുവാവ് കുഞ്ഞിനെ പീഡനത്തിനിരയാക്കിയത്. കുഞ്ഞിനെ വീട്ടിലാക്കി അമ്മ പച്ചക്കറി വാങ്ങാൻ പോയതായിരുന്നു. പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയിരുന്നില്ല. ഈ സമയത്താണ് കുഞ്ഞ് പീഡിപ്പിക്കപ്പെട്ടത്.
You may also like:ലൈംഗികമായി പീഡിപ്പിക്കപ്പെട്ട മൂന്നു വയസുകാരന് ഗുരുതര പരിക്ക്; ദുബായിൽ ഡ്രൈവർ അറസ്റ്റിൽ
advertisement
പുറത്തു നിന്നും തിരിച്ചെത്തിയ അമ്മയാണ് കുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ പരിശോധനയിലാണ് കുഞ്ഞ് പീഡനത്തിനിരയായ കാര്യം അറിയുന്നത്. കുഞ്ഞ് അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
You may also like:'സ്ലീവ് ലെസ് ഡ്രസുകളും ഷോട്സും' ഒഴിവാക്കണം; പൊതു സ്ഥലങ്ങളിൽ വസ്ത്രധാരണ നിബന്ധനകളുമായി ഒമാൻ
മാതാവിന്റെ പരാതിയിലാണ് പതിനെട്ടു വയസ്സുള്ള ബന്ധുവിനെതിരെ പൊലീസ് കേസെടുത്തത്. ഐപിസി, പോക്സോ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ജബൽപൂരിലെ ഗ്രാമത്തിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
