നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ലൈംഗികമായി പീഡിപ്പിക്കപ്പെട്ട മൂന്നു വയസുകാരന് ഗുരുതര പരിക്ക്; ദുബായിൽ ഡ്രൈവർ അറസ്റ്റിൽ

  ലൈംഗികമായി പീഡിപ്പിക്കപ്പെട്ട മൂന്നു വയസുകാരന് ഗുരുതര പരിക്ക്; ദുബായിൽ ഡ്രൈവർ അറസ്റ്റിൽ

  വീട്ടിൽ ആളില്ലാതിരുന്ന ദിവസം സ്വീകരണ മുറിയിലെ സോഫയിൽവെച്ചാണ് മകനെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു

  Child Abuse

  Child Abuse

  • Share this:
   ദുബായ്: മൂന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി ഡ്രൈവർക്കെതിരെ പരാതി. ദുബായ് അൽ ബർഷ പൊലീസ് സ്റ്റേഷനിലാണ് കുട്ടിയുടെ അമ്മ പരാതി നൽകിയത്.

   ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുഎഇ സ്വദേശിനിയുടെ വീട്ടിലെ ഡ്രൈവറും വീട്ടുജോലിക്കാരിയുടെ ഭർത്താവുമാണ് പ്രതി. പരാതിക്കാരിയായ യുവതിയുടെ കുടുംബ ഡ്രൈവറായ പ്രതിയാണ് അവിടുത്തെ കുട്ടികളെയെല്ലാം നഴ്സറിയിൽ കൊണ്ടുപോയ്ക്കൊണ്ടിരുന്നത്. അതിനിടെയാണ് തൊട്ടടുത്ത ബന്ധുവിന്‍റെ കുട്ടി പീഡനത്തിന് ഇരയായെന്ന ആക്ഷേപം ഉയർന്നത്.

   ഇതേ തുടർന്ന് താൻ മകനോട് കാര്യങ്ങൾ ചോദിച്ചു. അപ്പോഴാണ് മകനും പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞതെന്ന് യുവതി പരാതിയിൽ പറഞ്ഞു. ലൈംഗിക പീഡനത്തിന് ഇരയായപ്പോൾ സ്വകാര്യ ഭാഗങ്ങളിലുണ്ടായ ഗുരുതര പരിക്ക് മകൻ കാണിച്ചു തന്നതായും ഇവർ പറയുന്നു.

   വീട്ടിൽ ആളില്ലാതിരുന്ന ദിവസം സ്വീകരണ മുറിയിലെ സോഫയിൽവെച്ചാണ് മകനെ പീഡിപ്പിച്ചതെന്ന് ഇവർ പറയുന്നു. അതിനുശേഷം കുട്ടി വല്ലാത്ത ഭയം കാണിക്കുന്നുണ്ട്. സ്വീകരണ മുറിയിലേക്ക് വരുമ്പോൾ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ഇവർ പറഞ്ഞു.

   57കാരനായ പ്രതി കൂടുതൽ പേരെ പീഡിപ്പിച്ചതായി സംശയമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ പ്രതിക്കെതിരെ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

   മകൻ പീഡനത്തിന് ഇരയായ വിവരം അറിഞ്ഞയുടൻ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കരഞ്ഞുകൊണ്ടാണ് യുവതി പരാതി നൽകാനെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. "സ്വീകരണമുറിയിലെ കട്ടിലിൽ വച്ച് പ്രതി ചെയ്ത കാര്യങ്ങൾ മകൻ വിവരിക്കുന്നത് കേട്ടു യുവതി ഞെട്ടിപ്പോയി"- പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
   You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]
   പാകിസ്ഥാൻ സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ദുബായ് കോടതിയിൽ ഹാജരാക്കി വിചാരണ നടന്നുവരികയാണ്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അടുത്ത മാസം ആദ്യം ശിക്ഷ വിധിക്കും.
   Published by:Anuraj GR
   First published:
   )}