ഉടുമ്പന്‍ചോലയില്‍ ആറുവയസുകാരിയെ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന് ബിജെപി പരാതി

Last Updated:

പീഡനത്തിനിരയായ കുട്ടിയുടെ കടുംബവും പ്രതിയും ഒരേ ലയത്തിലാണ് താമസം. സമീപത്തെ വീട്ടില്‍ താമസിക്കുന്ന യുവാവ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി

ദേവികുളം: ഇടുക്കി ഉടുമ്പൻചോലയിൽ ആറുവസയുകാരിയെ അയൽക്കാരാനായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ അയൽവാസിയായ 24കാരെതിരെ പൊലീസ കേസെടുത്തു.
പീഡനത്തിനിരയായ കുട്ടിയുടെ കടുംബവും പ്രതിയും ഒരേ ലയത്തിലാണ് താമസം. സമീപത്തെ വീട്ടില്‍ താമസിക്കുന്ന യുവാവ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി.
ബാല പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.  വനിതാ സെല്ലും അന്വേഷണം ആരംഭിച്ചു. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
You may also like:ക്രീസിലേക്ക് മടങ്ങാനൊരുങ്ങി ശ്രീശാന്ത്; വിദേശ ലീഗിൽ കളിക്കാനായി തയ്യാറെടുപ്പ് [NEWS]Onion Price| ഉള്ളി വില മൂന്നിരട്ടിയായി; കയറ്റുമതി നിരോധിച്ച് കേന്ദ്രം [NEWS] തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ [NEWS]
എന്നാൽ സി പി എം അനുഭാവിയായ പ്രതിയെ പൊലീസും പാർട്ടി നേതൃത്വവും ചേന്ന് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ രംംഗത്തെത്തി. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചാണ് ബി ജെ പി രംഗത്തെത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉടുമ്പന്‍ചോലയില്‍ ആറുവയസുകാരിയെ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന് ബിജെപി പരാതി
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement