'സ്ലീവ് ലെസ് ഡ്രസുകളും ഷോട്സും' ഒഴിവാക്കണം; പൊതു സ്ഥലങ്ങളിൽ വസ്ത്രധാരണ നിബന്ധനകളുമായി ഒമാൻ

Last Updated:

പൊതു സ്ഥലങ്ങളിലും മാളുകളിലും ആളുകൾ ശരിയായ വസ്ത്രധാരണരീതിയല്ല പിന്തുടരുന്നതെന്ന പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുൻസിപ്പൽ കമ്മിറ്റി ഇത്തരമൊരു നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്

മസ്കറ്റ്: പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും ബാധകമാണ് പുതിയ നിർദേശങ്ങൾ. പൊതുസ്ഥലങ്ങളിൽ എളിമയായ വസ്ത്രം ധരിക്കണമെന്ന ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന നിർദേശങ്ങൾ ലംഘിച്ചാൽ 300 ഒമാനി റിയാൽ വരെ ഫൈനും മൂന്ന് മാസം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഒമാൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
‌‌
ഇ‌തുമായി ബന്ധപ്പെട്ട് മുൻസിപ്പൽ കമ്മിറ്റി തയ്യാറാക്കിയ നിയാമവലി മുൻസിപ്പൽ കൗൺസിലിന് കൈമാറിയിട്ടുണ്ട്. ഇത് അംഗീകാരത്തിനായി ദിവാൻ മന്ത്രാലയത്തിന് സമർപ്പിക്കും. 'വസ്ത്രധാരണരീതി എങ്ങനെയുണ്ടാകണമെന്നത് സംബന്ധിച്ച് വിശദമായി പറഞ്ഞിട്ടില്ലെങ്കിലും തോൾ മുതൽ മുട്ടിന് താഴെ വരെ പൂർണ്ണമായും മറയുന്ന തരത്തിലുള്ളതാകണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്' എന്നാണ് മുൻസിപ്പൽ കൗൺസിൽ പബ്ലിക്ക് അഫേഴ്സ് കമ്മിറ്റി ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അല്‍ മഅ്ഷറി അറിയിച്ചിരിക്കുന്നത്.‌‌
advertisement
'സഭ്യതാ മാനദണ്ഡങ്ങൾ ലംഘിക്കാത്ത തരത്തിലാകണം വസ്ത്രധാരണം. ശരീരഭാഗങ്ങൾ അധികം വെളിപ്പെടുത്താത്ത അവശ്യഭാഗങ്ങളെല്ലാം മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കേണ്ടത്. സെൻസിറ്റീവ് ചിത്രങ്ങളും ഇല്യുസ്ട്രേഷനുകളും ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കണം' അദ്ദേഹം പറയുന്നു. അതേസമയം ഒമാനിലെ വൈവിധ്യമാർന്ന സംസ്കാരം, ആശയങ്ങൾ, മതപരമായ സഹിഷ്ണുത എന്നീ കാരണങ്ങൾ കൊണ്ട് എളിമയായ വസ്ത്രധാരണരീതിയെക്കുറിച്ചുള്ള നിർദേശങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതിനെ സംബന്ധിച്ച് പറഞ്ഞിട്ടില്ല.
advertisement
ഒമാനികൾക്ക് പുറമെ രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും നിർദേശങ്ങൾ ബാധകമായിരിക്കും. 'ധരിക്കുന്ന വസ്ത്രങ്ങൾ എളിമയുടെ മര്യാദകള്‍ ലംഘിക്കുന്നില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ തന്നെ പുതിയ നിർദേശങ്ങൾ വിവേചനം ഒന്നും കൂടാതെ തന്നെ നടപ്പാക്കും. പുതിയ തീരുമാന പ്രകാരം സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും മുട്ടിന് മുകളില്‍ നിൽക്കുന്ന ഷോട്സ് ധരിക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെ നെഞ്ചും തോളുകളും വ്യക്തമാക്കുന്ന തരത്തിലുള്ള സ്ലീവ്ലെസ് വസ്ത്രങ്ങളും ഒഴിവാക്കണം' അൽ മഅ്ഷറി വ്യക്തമാക്കി.
advertisement
പൊതു സ്ഥലങ്ങളിലും മാളുകളിലും ആളുകൾ ശരിയായ വസ്ത്രധാരണരീതിയല്ല പിന്തുടരുന്നതെന്ന പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുൻസിപ്പൽ കമ്മിറ്റി ഇത്തരമൊരു നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്. 7/2018 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഒമാനി പീനൽ കോഡിലെ ആർട്ടിക്കിൾ 294 അനുസരിച്ച് പൊതു മര്യാദ ലംഘിക്കുന്ന രീതിയിൽ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരും സമൂഹത്തിന്‍റെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധവുമായി പ്രവർത്തിക്കുന്നവരും പിഴ ഒടുക്കുകയോ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരികയോ ചെയ്യും
ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 100 മുതൽ 300 വരെ ഒമാനി റിയാലും പിഴയോ അല്ലെങ്കിൽ ഇതു രണ്ടും കൂടെയോയാണ് ശിക്ഷ ലഭിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'സ്ലീവ് ലെസ് ഡ്രസുകളും ഷോട്സും' ഒഴിവാക്കണം; പൊതു സ്ഥലങ്ങളിൽ വസ്ത്രധാരണ നിബന്ധനകളുമായി ഒമാൻ
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement