കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും ഇന്ന് തെളിവെടുപ്പിനായാണ് ഇലന്തൂരിൽ എത്തിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഭഗവൽ സിങിന്‍റെ വീട് നിൽക്കുന്ന പുരയിടത്തിൽ ഇന്ന് വിശദമായ പരിശോധനയാണ് നടത്തിയത്. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതിൽ വിദഗ്ദ്ധരായ മായ, മർഫി എന്നീ പൊലീസ് നായക്കളെ സ്ഥലത്തെത്തിച്ചാണ് പരിശോധന നടത്തിയത്.
നായ മണംപിടിച്ചുനിന്നിടത്ത് കുഴിയെടുത്തപ്പോൾ അസ്ഥി കഷ്ണം ലഭിച്ചിരുന്നു. എന്നാൽ വിദഗ്ദ്ധാഭിപ്രായത്തിൽ ഇത് മനുഷ്യന്‍റേതല്ലെന്നാണ് പ്രാഥമിക നിഗമനം. മനുഷ്യരുടേതിനാക്കാൾ കട്ടി കൂടിയ അസ്ഥിയായിരുന്നു ഇത്. പശുവിന്‍റേതാണെന്നാണ് പൊലീസ് സംഘം സൂചന നൽകുന്നത്.
advertisement
Also Read- ഇലന്തൂർ നരബലി; ഫ്രിഡ്ജിൽ രക്തക്കറ; മാംസം പാകം ചെയ്ത കുക്കർ പ്രതികൾ കാണിച്ചുകൊടുത്തു
നായകൾ മണംപിടിച്ചുനിന്നതിന്‍റെ അടിസ്ഥാനത്തിൽ മൂന്നു സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അസാധാരണമായ രീതിയിൽ മഞ്ഞൾ നട്ടതായി കണ്ടെത്തിയത് സംശയം വർദ്ധിപ്പിക്കുന്നുണ്ട്. നേരത്തെ പത്മം, റോസിലിൻ എന്നിവരെ മറവ് ചെയ്ത സ്ഥലത്തും മഞ്ഞൾ നട്ടത് ശ്രദ്ധേയമായിരുന്നു.