TRENDING:

ഭണ്ഡാരപ്പെട്ടിയിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ചു; ഒരു ലക്ഷം തിരികെ നൽകി മോഷ്ടാവ്

Last Updated:

കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ദർഗയിലെത്തിയ വിശ്വാസികളാണ് ഒരു ലക്ഷത്തോളം രൂപയുടെ നോട്ടുകെട്ടുകൾ ദർഗയിൽ ആദ്യം കണ്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജസ്ഥാൻ: ദൈവത്തിന് സമർപ്പിച്ച പണം മോഷ്ടിച്ചതിനു ശേഷം കുറ്റബോധമോ ദൈവകോപമോ ഭയന്ന് പണം തിരികെ നൽകിയ സംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. സമാനമായ സംഭവമാണ് രാജസ്ഥാനിലെ നഗൗർ ജില്ലയിലും ഉണ്ടായിരിക്കുന്നത്.
advertisement

നഗൗറിലെ ദർഗയിലെ ഭണ്ഡാര പെട്ടിയിൽ നിന്നും പണം കവർന്ന മോഷ്ടാവ് കുറ്റബോധം മൂലം മോഷ്ടിച്ച പണത്തിന്റെ പകുതി തിരികെ നൽകി 'മാതൃകയായി'.

രണ്ട് ലക്ഷം രൂപയാണ് ദർഗയിലെ ഭണ്ഡാരപ്പെട്ടിയിൽ നിന്ന് മോഷണം പോയത്. ഇതിൽ ഒരു ലക്ഷം രൂപ മോഷണം നടന്ന് ഒരു മാസത്തിനു ശേഷം മോഷ്ടാവ് തിരികെ നൽകി. ദൈവകോപം ഭയന്നാണ് മോഷ്ടാക്കൾ പകുതി പണം തിരികെ നൽകി പ്രായശ്ചിത്തം ചെയ്തതെന്നാണ് ഗ്രാമവാസികൾ കരുതുന്നത്.

advertisement

ജില്ലയിലെ ഹസ്രത്ത് സമൻ ദിവാൻ ദർഗയിലാണ് മോഷണം നടന്നത്. ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്നായിരുന്നു കവർച്ച നടത്തിയത്. ഡിസംബർ 17 ന് രാത്രിയായിരുന്നു മോഷണം. ഭണ്ഡ‍ാരപ്പെട്ടിയിലുണ്ടായിരുന്ന രണ്ട് ലക്ഷത്തോളം രൂപ മോഷണം പോയി.

You may also like:മീൻവലയിൽ കുടുങ്ങിയത് കാട്ടാന; എട്ട് മണിക്കൂറിനൊടുവിൽ മോചനം

സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാക്കളെ കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ദർഗയിലെ സിസിടിവി ക്യാമറയും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഒരു ലക്ഷം രൂപ വീണ്ടും ദർഗയിൽ പ്രത്യക്ഷപ്പെട്ടത്.

advertisement

കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ദർഗയിലെത്തിയ വിശ്വാസികളാണ് ഒരു ലക്ഷത്തോളം രൂപയുടെ നോട്ടുകെട്ടുകൾ ദർഗയിൽ ആദ്യം കണ്ടത്. 93, 514 രൂപയാണ് ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദർഗയിൽ നിന്നും മോഷണം പോയ അതേ നോട്ടുകളാണ് ഇതെന്ന് മനസ്സിലായി. ദർഗ അധികൃതർ പൊലീസിനെ വിവരം അറിയിച്ച് പണം കൈമാറി.

ആരാണ് മോഷ്ടിച്ചതെന്നോ ഒരു മാസത്തിന് ശേഷം മോഷ്ടിച്ചതിന്റെ പകുതി പണം തിരിച്ചു നൽകിയത് എന്തിനെന്നോ ആർക്കും വ്യക്തമല്ല.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭണ്ഡാരപ്പെട്ടിയിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ചു; ഒരു ലക്ഷം തിരികെ നൽകി മോഷ്ടാവ്
Open in App
Home
Video
Impact Shorts
Web Stories