TRENDING:

Rape Case | 87കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കസ്; മുപ്പതുകാരന്‍ പിടിയില്‍

Last Updated:

തൂപ്പുജോലി ചെയ്യുന്ന മുപ്പതുവയസ്സുകാരനാണ് പിടിയിലായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഡല്‍ഹി തിലക് നഗറില്‍ 87 വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഒരാള്‍ പിടിയില്‍. തൂപ്പുജോലി ചെയ്യുന്ന മുപ്പതുവയസ്സുകാരനാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കിടപ്പുരോഗിയായ വയോധികയെ ഇയാള്‍ ബലാത്സംഗം ചെയ്തത്.
advertisement

വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രേത്യക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മകള്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.

അജ്ഞാതനായ ഒരാള്‍ ഉച്ചയ്ക്ക് 12.30-ഓടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും ബലാത്സംഗം ചെയ്തെന്നുമാണ് വയോധികയുടെ കുടുംബം പരാതിയില്‍ പറയുന്നത്. 1.30ഓടെ ഇയാള്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞതായും ഇവര്‍ പറയുന്നു.

Also Read-Elderly woman raped | 87കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു; മകള്‍ കണ്ടത് ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന അമ്മയെ

advertisement

പുറത്തുപോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ചോരയൊലിച്ച് കിടക്കുന്ന നിലയിലാണ് അമ്മയെ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്. വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയതായും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Also Read-Attempt to Murder | വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭ‍ർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഭാര്യ പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന് പറഞ്ഞാണ് മകള്‍ ആദ്യം പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഈ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അമ്മ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് മകള്‍ ആരോപിച്ചത്. ഇതോടെ ബലാത്സംഗക്കുറ്റമടക്കം എഫ്.ഐ.ആറില്‍ കൂട്ടിച്ചേര്‍ത്തു. ബലാത്സംഗത്തിനിരയായ വായോധികയ്ക്ക് കൗണ്‍സിലിങ് അടക്കം എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പോലീസ് അറിയിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape Case | 87കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കസ്; മുപ്പതുകാരന്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories