പാലക്കാട്: വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഭാര്യ പിടിയിൽ (Arrest). പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനി ശശികലയാണ് അറസ്റ്റിലായത്. ഭർത്താവായ സുബ്രഹ്മണ്യൻ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സുബ്രഹ്മണ്യന് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു കൊലപാതക ശ്രമം നടന്നത്. സഹോദരന്റെ ആണ്ട് ചടങ്ങുകൾ കഴിഞ്ഞ് മദ്യപിച്ചാണ് സുബ്രമണ്യൻ വീട്ടിലേക്ക് എത്തിയത്. വീട്ടിലെത്തിയ സുബ്രഹ്മണ്യൻ പുറത്തെ വരാന്തയിലും ശശികലയു ഇളയമകനു൦ അകത്തെ മുറിയിലും കിടന്നു. മൂത്തമകൻ അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. ഉറക്കത്തിനിടയിൽ തന്റേ ദേഹത്ത് തീ പടരുന്നത് അറിഞ്ഞ് ഞെട്ടിയുണർന്ന സുബ്രഹ്മണ്യൻ നിലവിളിച്ചു. തുടർന്ന് ഓടിയെത്തിയ ഭാര്യയും നാട്ടുകാരും ചേർന്ന് തീ അണച്ചു.
ഗുരുതരമായി പൊള്ളലേറ്റിരുന്ന ഇയാളെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ജില്ലാ ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി.
Also read-
തിരുവനന്തപുരത്ത് പെട്രോൾ അനധികൃതമായി വിൽപ്പന നടത്തിയിരുന്ന സ്ഥാപനത്തിന് തീപിടിച്ചു
ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീ കൊളുത്തുകയായിന്നുവെന്ന സുബ്രഹ്മണ്യന്റെ മൊഴിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണംത്തിലാണ് ശശികല അറസ്റ്റിലായത്.
സുബ്രഹ്മണ്യന് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. എന്നാൽ സ്ഥിരമായി മദ്യപിച്ചെത്തുന്ന സുബ്രഹ്മണ്യൻ തന്നെയും മക്കളെയും മർദ്ദിക്കുന്നത് പതിവായിരുന്നുവെന്നും ഇത് സഹിക്കാൻ വയ്യാതെയാണ് തീ കൊളുത്തിയതെന്നുമാണ് ശശികല പോലീസിൽ മൊഴി നൽകിയത്.
Also read-
Fake Doctor| ഏഴ് സംസ്ഥാനങ്ങളിലായി 14 ഭാര്യമാർ; വ്യാജ ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
Attack | ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്തു; ടിടിയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്രൂരമര്‍ദനം
കൊച്ചി: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ(TTE) ക്രൂരമായി മര്‍ദിച്ച്(Beaten) ഇതരസംസ്ഥാന തൊഴിലാളികള്‍(migrant workers). എറണാകുളം-ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടി.ടി.ഇ എറണാകുളം സ്വദേശി ബസ്സിക്കാണ് മര്‍ദനമേറ്റത്. മര്‍ദിച്ച രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ ടിടിഇയെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവയ്ക്കും തൃശൂരിനും ഇടയില്‍വച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ഡി 15 കോച്ചില്‍ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്നു ബസ്സി.
Also Read-Arrest | തട്ടിയെടുത്തത് 15 ലക്ഷം; വാങ്ങിക്കൂട്ടയത് 400 ജോഡി ചെരിപ്പുകള്‍; വനിത പൊലീസ് ഒരുക്കിയ കെണില്‍ കുടുങ്ങി തട്ടിപ്പുകാരന്
ഇതില്‍ യാത്ര ചെയ്തിരുന്ന ബംഗാള്‍ സ്വദേശികളായ ഷൗക്കത്തലി, അനിഗുള്‍ ഷേഖ് എന്നിവരുടെ കൈവശം ടിക്കറ്റില്ലായിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ഇരുവരും ചേര്‍ന്ന് ടിടിയെ മര്‍ദിച്ചത്. ടി.ടി.ഇയുടെ മൊബൈല്‍ അടക്കമുള്ളവ ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിച്ചുവാങ്ങി.
ട്രെയിന്‍ ചാലക്കുടിയില്‍ എത്തിയപ്പോള്‍ വിവരം ടിടിഇ റെയില്‍വേ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് രണ്ടുപേരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.