Also Read- വീട്ടമ്മയുടെ നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; തൃശ്ശൂരിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ
ധനാകർഷണത്തിന് വേണ്ടി പൂജ ചെയ്തതാണ് അവയവങ്ങളെന്ന് പ്രതികൾ മൊഴി നൽകി. ഇടുക്കി വണ്ടിപ്പെരിയാറിലെ ലോഡ്ജിൽനിന്നാണ് വാങ്ങിയത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. അവയവങ്ങൾ കൈമാറിയ പത്തനംതിട്ട സ്വദേശി ജെയിംസിനെയും പൊലീസ് പിടികൂടി. കണ്ടെടുത്ത ശരീരഭാഗങ്ങൾ മനുഷ്യന്റേത് തന്നെ ആണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Also Read- സ്ത്രീധനമായി ഉറപ്പിച്ച ഫ്രിഡ്ജ് നൽകിയില്ല; ബിഹാറിൽ ഗർഭിണിയെ അടിച്ചു കൊന്നു
advertisement
വെള്ളിയാഴ്ച വൈകിട്ട് തേനിയിലെ കേരള അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്ന് സംശയാസ്പദമായ രീതിയിൽ, സ്കോർപിയോ കാറിൽ നിന്ന് മൂന്നുപേരെ ഉത്തമപാളയം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനം പരിശോധിപ്പോഴാണ് മനുഷ്യന്റേത് എന്ന് സംശയിക്കുന്ന നാവ്, കരൾ, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങൾ കണ്ടെടുത്തത്.
പൂജ ചെയ്ത നിലയിലാണ് ഇവ കണ്ടെത്തിയത്. വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം വർധിക്കും എന്ന വിശ്വാസത്തിലാണ് ഇവ കൊണ്ടുപോയതെന്നാണ് പ്രതികളുടെ വാദം.