TRENDING:

'ഇടിജിറ്റൽ ഇന്ത്യ' സ്വൈപ്പിങ് മെഷീൻ ഇല്ലാത്തത്തിന് കടയുടമയ്ക്കും സഹായിക്കും നേരെ മർദനം;കൊല്ലത്ത് 3 പേർ അറസ്റ്റിൽ

Last Updated:

കൊല്ലം പായിക്കടയിൽ കച്ചവടം നടത്തുന്ന വിജയ് ശങ്കറിന്റെ കടയിൽ എത്തിയ പ്രതികളാണ് ആക്രമണം നടത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കടയില്‍ കാര്‍ഡ് സ്വൈപ്പിങ് മെഷീന്‍ ഇല്ലെന്ന് കാരണം പറഞ്ഞ് ഉടമയ്ക്കും സ്റ്റാഫിനും നേരെ ആക്രമണം. സംഭവത്തില്‍ മൂന്ന് പേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.  കൊല്ലം ആശ്രാമം, ഉദയാ നഗർ 87ൽ വിഷ്ണു(29), മുഖത്തല അമ്മ വീട്ടിൽ സുധീഷ്(26), ആശ്രാമം ഉദയാ നഗർ 71ൽ ജിതിൻ (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
advertisement

കൊല്ലം പായിക്കടയിൽ കച്ചവടം നടത്തുന്ന വിജയ് ശങ്കറിന്റെ കടയിൽ എത്തിയ പ്രതികളാണ് ആക്രമണം നടത്തിയത്. സാധനം വാങ്ങിയ ശേഷം പണം നൽകാനില്ലാത്തതിനാൽ കാർഡ് ഉപയോഗിച്ച് പണം നൽകാമെന്ന് അറിയിച്ചു.

Also Read:-മകനേക്കാൾ മാർക്ക് വാങ്ങിയ കുട്ടിയ്ക്ക് എട്ടാം ക്ലാസുകാരന്റെ അമ്മ വിഷംകൊടുത്തു

എന്നാൽ കടയിൽ കാർഡ് ഉപയോഗിച്ച് പണം അടക്കാൻ ആവശ്യമായ സ്വൈപ്പിങ് മെഷീൻ ഇല്ലെന്ന്  ഉടമ അറിയിച്ചെങ്കിലും പ്രതികൾ പണം നൽകാൻ തയ്യാറായില്ല.

Also Read:-ടോയ്ലറ്റ് ഉപയോഗത്തെ ചൊല്ലിയുളള വാക്കേറ്റത്തിനിടെ ഒരാൾക്ക് കുത്തേറ്റു

advertisement

തുടർന്ന് കടയുടമയും പ്രതികളും തമ്മിൽ തർക്കം ഉണ്ടാവുകയും പ്രതികൾ ഉടമയേയും മ​റ്റ് സ്​റ്റാഫ് അംഗങ്ങളേയും മര്‍ദ്ദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.

വിജയ് ശങ്കറിന്റെ പരാതിയിൽ ഈസ്​റ്റ് പൊലീസാണ് മൂന്നു പേരെയും പിടികൂടിയത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ‌ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഇടിജിറ്റൽ ഇന്ത്യ' സ്വൈപ്പിങ് മെഷീൻ ഇല്ലാത്തത്തിന് കടയുടമയ്ക്കും സഹായിക്കും നേരെ മർദനം;കൊല്ലത്ത് 3 പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories