ടോയ്ലറ്റ് ഉപയോഗത്തെ ചൊല്ലിയുളള വാക്കേറ്റത്തിനിടെ ഒരാൾക്ക് കുത്തേറ്റു

Last Updated:

ഇന്നലെ രാത്രി 10ന് അയര്‍കുന്നം ഭാഗത്തെ താമസസ്ഥലത്താണ് സംഭവം

കോട്ടയം: ശുചിമുറിയിൽ കയറുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെ ഒരാൾക്ക് കുത്തേറ്റു. മറ്റൊരാൾക്ക് കമ്പിവടി കൊണ്ട് അടിയേറ്റു. തമിഴ്നാട് സ്വദേശികളായ കാർത്തിക് ഉപ്പുരാജ് (29), പാലക്ക് (52) എന്നിവർക്കാണ് പരിക്കേറ്റത്.
പാലക്കിന്റെ തോൾഭാഗത്താണ് കുത്തേറ്റത്. കാർത്തിക്കിന്റെ തലയുടെ ഭാഗത്താണ് അടിയേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്നലെ രാത്രി 10ന് അയര്‍കുന്നം ഭാഗത്തെ താമസസ്ഥലത്താണ് സംഭവം.
കൊല്ലം ഏരൂർ വിളക്കുപാറ പാറവിള വീട്ടിൽ വത്സലയെ (58) ഫെബ്രുവരി 26 ന് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നു തെളിഞ്ഞു. മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി. രവി പൂനലൂർ ഡി.വൈ.എസ്.പി. ബി. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും, കഴിഞ്ഞ ആറുമാസക്കാലമായി അന്വേഷണം നടന്നു വരികയുമായിരുന്നു.
advertisement
പോലീസ് സമഗ്രമായ അന്വേഷണം നടത്തി വരവെ, സമീപവാസിയായ ആയിരനല്ലൂർ വില്ലേജിൽ വിളക്കുപാറ ദർഭപ്പണ എന്ന സ്ഥലത്ത് ശരണ്യാലയത്തിൽ 60 വയസുള്ള മോഹനനെപ്പറ്റി ചില രഹസ്യവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കുകയായിരുന്നു. മരണപ്പെട്ട ആളുടെ ശരീരത്തിലെ കടിയുടെ പാടുകളിലെ ഘടനയുടെ പ്രത്യേകത മനസിലാക്കി നാട്ടുകാരായ ഏഴോളം പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ മോഹനനും ഉൾപ്പെട്ടിരുന്നു.
Also Read - ഓട്ടോ വഴി തിരിച്ചുവിട്ട് യാത്രക്കാരിയെ ബലാത്സംഗം ചെയ്തു; മലപ്പുറത്ത് ഓട്ടോഡ്രൈവർ പിടിയിൽ
വത്സലയെ മുൻപരിചയമുണ്ടായിരുന്ന പ്രതി വത്സല മരണപ്പെട്ട ദിവസവും മുൻപും ഇവരുടെ വീടിനു സമീപം മേശിരിപ്പണിക്ക് വന്നിരുന്നു എങ്കിലും മരണത്തിനു ശേഷം ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. വിവരങ്ങളിൽ കൂടുതൽ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥൻ ഇയാളെ മാസങ്ങളോളം നിരീക്ഷിക്കുന്നത് പ്രത്യേകം ടീമിനെ ചുമതലപ്പെടുത്തുകയും, ഇതിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നും പ്രതി മോഹനനാണ് എന്ന് ഉറപ്പിക്കുകയും ചെയ്തു. ഇയാളെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
advertisement
കൊല്ലപ്പെട്ട വത്സലയോട് തോന്നിയ കാമാസക്തി മനസ്സിൽ സൂക്ഷിച്ചുവച്ച് അവസരം നോക്കിയിരുന്ന പ്രതി, വത്സലയുടെ വീടിന്റെ പിൻവശം വാതിൽ അടച്ചുറപ്പ് ഇല്ലാത്തതാണ് എന്ന് മനസിലാക്കി രാത്രി വീട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. ഈ വീടിൻറെ കിടപ്പുമുറിലെ കട്ടിലിൽ കിടക്കുകയായിരുന്ന വത്സലയെ അതിക്രരൂരമായി ബലാത്സംഗം ചെയ്യുകയും പ്രതിരോധിക്കാൻ ഉച്ചത്തിൽ നിലവിളിച്ച വത്സലയെ പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമാരുന്നു.
പുനലൂർ ഡി.വൈ.എസ്.പി. ബി. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ. പ്രേംലാൽ, എസ്.സി.പി.ഒ. ദീപക്, സി.പി.ഒ. ആദർശ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണമാണ് കാര്യമായ തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകത്തിൽ പ്രതിയെ കണ്ടെത്തുന്നതിന് സാധിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ടോയ്ലറ്റ് ഉപയോഗത്തെ ചൊല്ലിയുളള വാക്കേറ്റത്തിനിടെ ഒരാൾക്ക് കുത്തേറ്റു
Next Article
advertisement
കോൺഗ്രസിന്റെ 'വോട്ട് ചോരി' INDI സഖ്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒമർ അബ്ദുള്ള
കോൺഗ്രസിന്റെ 'വോട്ട് ചോരി' INDI സഖ്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒമർ അബ്ദുള്ള
  • ഒമർ അബ്ദുള്ളയുടെ അഭിപ്രായത്തിൽ കോൺഗ്രസിന്റെ 'വോട്ട് ചോരി' പ്രചാരണത്തിന് INDI സഖ്യത്തിന് ബന്ധമില്ല.

  • ഓരോ പാർട്ടിക്കും തങ്ങളുടെ പ്രചാരണ അജണ്ട തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് അബ്ദുള്ള വ്യക്തമാക്കി.

  • കോൺഗ്രസ് വോട്ട് ചോരി ആരോപണത്തിൽ റാലി നടത്തി; ബിജെപി, തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണം തള്ളി.

View All
advertisement