ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ് ഐ ജ്യോതിഷിന്റെ നേതൃത്വത്തില്‍ കഞ്ചാവ് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കടയ്ക്കല്‍ സ്വദേശികളായ സജുകുമാര്‍, നിഫാന്‍ എന്നിവരാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്.
സജുകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടിയ ശേഷം നിഫാനെ പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. തലയ്ക്കടിയേറ്റ എസ് ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറയുന്നു.\
advertisement
എസ് ഐ ജ്യോതിഷ് ,സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർ സജിൻ എന്നിവർക്കാണ് പരിക്കേറ്റത്.
Location :
Kollam,Kollam,Kerala
First Published :
July 02, 2023 10:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു; എസ് ഐ അടക്കം മൂന്നുപേരുടെ തലയ്ക്കടിച്ചു; പ്രതികളെ സാഹസികമായി പിടികൂടി