TRENDING:

സ്കൂൾ വിദ്യാർഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഫോണിൽ സൂക്ഷിച്ച പ്രിൻസിപ്പൽ അറസ്റ്റിൽ

Last Updated:

സ്വന്തം സ്കൂളിലെ കുട്ടികളുടെ തന്നെ ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തതെന്ന് പരാതിയിൽ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുന്നംകുളം: വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മൊബൈൽ ഫോണിൽ സൂക്ഷിച്ച ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടിൽ സജു വർഗീസിനെയാണ് (48) കുന്നംകുളം പോലീസ് പിടികൂടിയത്. വിദ്യാർഥികളുടെയും മറ്റ് അധ്യാപകരുടെയും പരാതിയെത്തുടർന്ന് ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
News18
News18
advertisement

പഠനാവശ്യങ്ങൾക്കായി പ്രിൻസിപ്പൽ തന്റെ മൊബൈൽ ഫോൺ വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഫോൺ ഉപയോഗിക്കുന്നതിനിടെ ഗാലറി പരിശോധിച്ച വിദ്യാർഥികൾ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കണ്ടെത്തുകയായിരുന്നു. സ്വന്തം സ്കൂളിലെ കുട്ടികളുടെ തന്നെ ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് വിദ്യാർഥികൾ അധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂൾ വിദ്യാർഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഫോണിൽ സൂക്ഷിച്ച പ്രിൻസിപ്പൽ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories